ഓരോ വീടും ഓരോ കുടുംബവും ഓരോ കൂട്ടവും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിലൂടെ ഒരുകൂട്ടം ചെറുപ്പക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്. വിവാഹവും ദാമ്പത്യ ജീവിതവും എങ്ങനെ ഒരു സ്ത്രീയുടെ ചോയിസ് ആയി മാറുന്നു എന്ന് ഇതിലും ലളിതമായി കാണിച്ചുതരാനാവില്ല. ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഗംഭീരപ്രകടനം കാഴ്ച്ചവെച്ച ജയ ജയ ജയഹേ ബ്ലോക്ക്ബസ്റ്ററായി മാറുകയാണ്. വലിയ താത്തിളക്കമോ ബിഗ് ബഡ്ജറ്റുകളുടെ പുറംമേനി നടിക്കലോ ഇല്ലാതെ സാധാരണ പ്രേക്ഷകര്‍ക്കിടയിലേയ്ക്ക് എത്തിച്ച ചിത്രമായിരുന്നു ജയ ജയ ജയഹേ.
Also Read: "ത്രില്ലറുകളുടെ ഉടയതമ്പുരാൻ": ജീത്തു ജോസഫ് വഴിയൊരുക്കിയ മലയാള സിനിമ
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ചിത്രം കോടി ക്ലബ്ബുകളില്‍ ഇടം നേടുകയാണ്. ബോക്സ് ഓഫീസുകളില്‍ 25 കോടി രൂപ കളക്ഷന്‍ നേടിയിരിക്കുകയാണ് ജയ ജയ ജയഹേ. വിപിന്‍ തീയേറ്റര്‍ റിലീസ് ചെയ്തത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പറവൂര്‍, ഹരീഷ് പേങ്ങന്,നോബി മാര്‍ക്കോസ്,ശരത് സഭ,ആനന്ദ് മന്മഥന്, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ചിയേഴ്സ് എന്റര്‍ടൈയ്മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്, സൂപ്പര്‍ ഡ്യൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു ആണ് നിര്‍വ്വഹിച്ചത്.
വീടിന് സൗഭാഗ്യവും ആണിന് ഐശ്വര്യവുമായി ജയ മാറുന്ന കഥ പറയുന്ന ജയ ജയ ജയ ജയഹേ ജാന്‍ എ മന്, പാല് തു ജാന്‍വര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബേസില്‍ ജോസഫിനെ നാകനാക്കി എത്തുന്ന ചിത്രം കൂടിയായിരുന്നു. ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഭാര്യ ഭര്ത്താക്കന്മാരായി എത്തുന്ന ചിത്രം ഹ്യൂമര്‍ ട്രാക്കിലാണ് ഒരുക്കിയിരിക്കുന്നത്. മുത്തുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം മുന്‍ സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തതകളും നിറഞ്ഞ് നില്ക്കുന്നവായായിരുന്നു. ഇന്നും തീയേറ്ററുകളില്‍ നിറഞ്ഞ സദസിന്റെ കൈയ്യടി നേടി മുന്നേറുകയാണ്.
Read Latest Movie News And Malayalam News
Also Watch: