ആപ്പ്ജില്ല

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഡിവൈഎസ്പിയുടെ കൈയ്യിൽ, ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ദിലീപ്

മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് നീട്ടിയിരിക്കുകയാണ്, അതിനാൽ അതുവരെ അറസ്റ്റിന് അനുമതിയില്ല, അനാവശ്യമായി കേസിന്‍റെ പേരിൽ പോലീസ് തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചിട്ടുമുണ്ട്

Samayam Malayalam 14 Jan 2022, 4:16 pm

ഹൈലൈറ്റ്:

  • വിചാരണകോടതിക്ക് മുമ്പാകെ വീണ്ടും ദിലീപ്
  • അന്വേഷണ ഉദ്യോഗസ്ഥനെതിരെ താരം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam dileep1.
കൊച്ചിയിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്‍റെ പക്കലുണ്ടെന്ന് നടൻ ദിലീപ് വിചാരണ കോടതിയിൽ അറിയിച്ചു. ഈ ദൃശ്യങ്ങൾ ദുരുപയോഗപ്പെടുത്താനോ മറ്റുള്ളവരുടെ കൈകളിൽ എത്താനോ സാധ്യതയുണ്ടെന്നും, അതിനാൽ ഉടൻ ഇത് കോടതിക്ക് കൈമാറാൻ ഡിവൈഎസ്പിയോട് നിർദേശിക്കണമെന്നും ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടിരിക്കുകയാണ്. തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് ഈ പുതിയ കേസെടുത്തിരിക്കുന്നതെന്നും കള്ളക്കഥ മെനഞ്ഞതാണെന്നും ദിലീപ് ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
Also Read: ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഹൈക്കോടതിക്ക് ഉറപ്പ് നൽകി പോലീസ് ; ഹർജി പരിഗണിക്കുന്നത് മാറ്റി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചെന്ന കേസിലെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ്, വിചാരണക്കോടതിയിൽ ഈ ആവശ്യവുമായി ദിലീപ് എത്തിയത്. ഹൈക്കോടതിയിലെ ഹർജി ഇതോടെ ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്. അതുവരെ ദിലീപിന്‍റെ അറസ്റ്റിന് അനുമതിയുമില്ല. വിചാരണക്കോടതി ദിലീപിന്‍റെ അപേക്ഷ പരിഗണിക്കുന്നത് ഈ മാസം ഇരുപതിനാണ്.

Also Read: റെയ്ഡ് നീണ്ടത് 7 മണിക്കൂറോളം; ദിലീപിൻ്റെ ഹാർഡ് ഡിസ്കും മൊബൈലുകളും പിടിച്ചെടുത്തു

സംവിധായകൻ ബാലചന്ദ്രകുമാര്‍, പൾസര്‍ സുനിയുടെ അമ്മ എന്നിവരുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെ ദിലീപുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ക്രൈംബ്രാഞ്ചും പോലീസും സംയുക്തമായി റെയ്ഡ് നടത്തിയിരുന്നു. ആലുവ പറവൂർക്കവലയിലെ ദിലീപിന്‍റെ വീട്, സഹോദരൻ അനൂപിന്‍റെ വീട്, ദിലീപിന്‍റെയും അനൂപിന്‍റെയും സിനിമാനിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസ് ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡുകള്‍ നടന്നിരുന്നത്. മൊബൈൽ ഫോണുകളും ഹാ‍ർ‍ഡ് ഡിസ്കുകളും റെയ്ഡിനിടയിൽ പിടിച്ചെടുത്തിരുന്നു. ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ എത്തിയോ എന്ന് പരിശോധിക്കാൻ എത്തിയതും ഡിവൈഎസ്പി ബൈജു പൗലോസ് ആയിരുന്നു.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്