മലയാള സിനിമയിൽ ഏറെ അഭിനയമുഹൂര്‍ത്തങ്ങൾ സമ്മാനിച്ച പ്രിയതാരം ഇന്ദ്രൻസ് നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ലോന എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ബിജു ബെര്‍ണാഡ് ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. Also Read: എൽകെജി ചിത്രവുമായി നടി; ആ കണ്ണുകൾ കണ്ടാൽ അറിയാമല്ലോയെന്ന് ഫാൻസ്
യു പോസിറ്റീവിന്റെ ബാനറിലാണ് ചിത്രം ഒരുക്കുന്നത്. നൗഷാദ് ഷെരീഫാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സെജോ ജോണാണ്. ടിജോ ജോണാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. നഗരത്തിരക്കില്‍ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന ചില മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
Also Read: ഒളിച്ചോടി കല്യാണം കഴിച്ചവരാണോ? എങ്കിൽ നിങ്ങൾക്കായി ഒരു സുവര്‍ണ്ണാവസരം കാത്തിരിക്കുന്നു!
സംഗീതത്തിനും ശബ്ദത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ലോന എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. സുനില്‍ സുഖത, ഗോകുല്‍, കലാശാല ബാബു, കെ ടി എസ് പടന്നയില്‍, ദിനേഷ് പ്രഭാകര്‍, സുര്‍ജിത്, മുന്‍ഷി വേണു, സീമ ജി നായര്‍, ലക്ഷ്മിപ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.