ആപ്പ്ജില്ല

ജമീല മാലിക്കിന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ

മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങളാണ് മലയാളത്തിലെ ആദ്യ നായികമാരിൽ ഒരാളായ ജമീലയുടെ നിര്യാണത്തിൽ അനുശോചനവുമായി എത്തിയിരിക്കുന്നത്

Samayam Malayalam 28 Jan 2020, 6:20 pm
തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നടിയായിരുന്ന ജമീല മാലിക് ഓ‍ർമ്മയായത് ഇന്ന് പുല‍ർച്ചെയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തുവെച്ചായിരുന്നു ജമീലയുടെ അന്ത്യം. ഇപ്പോഴിതാ നടൻ മോഹൻലാൽ ജമീലയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
Samayam Malayalam jameela.


Also Read: ആദ്യകാല ചലച്ചിത്രനടി ജമീല മാലിക് ഓ‍ർമ്മയായി

റെസ്റ്റ് ഇൻ പീസ് ജമീല മാലിക്ക് എന്നാണ് മോഹൻലാൽ ജമീലയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. മോഹൻലാലിനെ കൂടാതെ നിരവധി താരങ്ങൾ ഇവർ‍ക്ക് ആദരാഞ്ജലിയേരി രംഗത്തെത്തിയിട്ടുണ്ട്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിച്ച് പുറത്തിറങ്ങിയ ആദ്യ മലയാളി പെണ്‍കുട്ടി കൂടിയായിരുന്നു ജമീല. റേഡിയോ നാടകങ്ങളുടെ രചയിതാവ് കൂടിയായിരുന്നു ജമീല.

എസ്എസ്എല്‍സി പഠനകാലത്തിന് ശേഷം പതിനാറാം വയസിലാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ജമീല ചേർന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തില്‍ ഡിപ്ലോമ നേടുകയുമുണ്ടായി ഇവർ. നിരവധി സിനിമകളുടേയും ദൂരദർശനിലെ പരമ്പരകളുടേയും ഭാഗമായിട്ടുണ്ട്. പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ കെ.ജി ജോ‍ർജ്ജ്, ഷാജി എൻ.കരുൺ, രാമചന്ദ്ര ബാബു എന്നീ പ്രശസ്തരായ സിനിമാപ്രവ‍ർത്തക‍ര്‍ ഇൻസ്റ്റ്റ്റ്യൂട്ടിൽ ജമീലയുടെ സീനിയേഴ്സ് ആയിരുന്നു. അമിതാഭ് ബച്ചനും ജയബച്ചനും ഉൾപ്പെടെയുള്ള താരങ്ങളും ഈ സമയത്ത് ഇൻസ്റ്റ്റ്റ്യൂട്ടിൽ പഠിച്ചിരുന്നു.

Also Read: 'പ്രേമ'ത്തില്‍ സേതുലക്ഷ്മി ചേച്ചി അഭിനയിച്ചിട്ടുണ്ട്; ആരും കാണാതെ പോയ വേഷത്തിന്‍റെ വേദന

കെ.ജി ജോര്‍ജ്ജിന്‍റെ ഉള്‍പ്പടെ ഡിപ്ലോമ ഫിലിമുകളിലും കോഴ്‌സ് സിനിമകളിലും ഇവർ അഭിനയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്‍റെയും തങ്കമ്മയുടെയും മകളായി 1946 മെയ് 23നായിരുന്നു ജമീല ജനിച്ചത്.
'റാഗിങ്' എന്ന സിനിമയിലായിരുന്നു ആദ്യമായി അഭിനയിച്ചത്. പാണ്ഡവപുരം, ആദ്യത്തെ കഥ, രാജഹംസം, ലഹരി തുടങ്ങി ഏതാനും സിനിമകളിൽ നായികയുമായിട്ടുണ്ട് ഇവർ.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്