ആപ്പ്ജില്ല

നടൻ മുന്‍ഷി വേണു ഓര്‍മ്മയായി

നടന്‍ മുന്‍ഷി വേണു അന്തരിച്ചു. ഗുരുതരമായ വൃക്ക രോഗം ബാധിച്ച വേണു

TNN 13 Apr 2017, 3:43 pm
തൃശൂര്‍: നടന്‍ മുന്‍ഷി വേണു അന്തരിച്ചു. ഗുരുതരമായ വൃക്ക രോഗം ബാധിച്ച വേണു ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചായിരുന്നു അന്ത്യം.
Samayam Malayalam actor munshi venu passed away
നടൻ മുന്‍ഷി വേണു ഓര്‍മ്മയായി


തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ വേണു മുന്‍ഷിയിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. കമല്‍ സംവിധാനം ചെയ്ത പച്ചക്കുതിരയിലൂടെ സിനിമയിലെത്തി. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. തിളക്കത്തിലെയും, ഛോട്ടാ മുംബൈയിലെയുമൊക്കെ വേഷങ്ങള്‍ ശ്രദ്ധേയമാകുകയായിരുന്നു.

പത്തുവര്‍ഷത്തോളമായി ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു അവിവാഹിതനായ വേണുവിന്റെ താമസം. ഇതിനിടെയാണ് വൃക്കരോഗം തിരിച്ചറിഞ്ഞത്. കയ്യിലുണ്ടായിരുന്ന തുക മുഴുവന്‍ ചികിത്സക്കായി ചെലവഴിച്ച വേണു അവസാനകാലത്ത് സുമനസുകളുടെ സഹായത്താലാണ് ജീവിതം തള്ളി നീക്കിയത്.

രോഗബാധിതനായതോടെ അഭിനയിക്കാന്‍ ആരും വിളിക്കാതായി. പണം നല്‍കാന്‍ കഴിയാതെ വന്നതോടെ ലോഡ്ജില്‍ നിന്നു താമസം മാറ്റി. പാലിയേറ്റീവ് കെയറില്‍ അഭയം പ്രാപിച്ചു. മുറിവാടക കൊടുക്കാനില്ലാത്തപ്പോള്‍ കടത്തിണ്ണയില്‍ കിടന്നും വേണു അന്തിയുറങ്ങിയിട്ടുണ്ട്. സിനിമയിലെ അവസരങ്ങള്‍ നിലച്ചതോടെയാണ് വേണു തീര്‍ത്തും പ്രതിസന്ധിയിലായത്. തെരുവില്‍ അലഞ്ഞ വേണുവിനെ നാട്ടുകാര്‍ തിരിച്ചറിഞ്ഞാണ് പാലിയേറ്റീവ് കെയറിലെത്തിച്ചത്. പിന്നീട് നടൻ മമ്മൂട്ടിയുൾപ്പെടെ നിരവധിപേർ അദ്ദേഹത്തെ സഹായിക്കാനായെത്തിയിരുന്നു.

actor munshi venu passed away
Veteran Malayalam actor Munshi Venu passes away

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്