ആപ്പ്ജില്ല

നരകയറിയ മേക്കോവറിൽ സുരേഷ് ഗോപി; ജോഷി ഒരുക്കുന്ന 'പാപ്പൻ' തുടങ്ങി

സുരേഷ് ഗോപിക്ക് പുറമെ സണ്ണി വെയ്ൻ, ഗോകുൽ സുരേഷ്, കനിഹ, നൈല ഉഷ, ആശ ശരത്ത്, നീത പിള്ള തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്

Samayam Malayalam 5 Mar 2021, 3:50 pm
മലയാളത്തിന്‍റെ എക്കാലത്തേയും സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയായ 'പാപ്പൻ' സിനിമയുടെ ഷൂട്ടിംഗിന് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി. സൂപ്പർ ഹിറ്റായ 'പൊറിഞ്ചു മറിയം ജോസി'ന് ശേഷമുള്ള ജോഷിയുടെ ചിത്രമാണ് 'പാപ്പൻ'. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ എത്തുന്നത്. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
Samayam Malayalam actor suresh gopi starrer joshiy directorial paappan movie starts rolling
നരകയറിയ മേക്കോവറിൽ സുരേഷ് ഗോപി; ജോഷി ഒരുക്കുന്ന 'പാപ്പൻ' തുടങ്ങി



പൂജയും സ്വിച്ച് ഓൺ കർമ്മവും

സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കത്തിഡ്രലിൽ വച്ചു നടന്നു. പ്രൊഡ്യൂസർ മാരിലൊരാളായ ഷെരീഫ് മുഹമ്മദ് ആദ്യ സീനിന് ക്ലാപ് അടിച്ചു. സെന്‍റ് ഡോമിനിക്സ് കത്തിഡ്രലിലെ ഫാദർ ബോബി അലക്സ്‌ മണ്ണപ്ലാക്കൽ സ്വിച്ച് ഓൺ നിര്‍വ്വഹിച്ചു.

പുത്തൻ മേക്കോവർ

ഗോകുൽ സുരേഷ്, കനിഹ, നീത പിള്ള, പ്രൊഡ്യൂസർ ഡേവിഡ് കാച്ചപ്പിള്ളി, പ്രൊഡ്യൂസറും നടനുമായ അരുൺ ഘോഷ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയും ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

നിരവധി താരങ്ങൾ

സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വൻ താര നിരയാണ് സിനിമയിൽ അണിനിരക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്‍റെയും ക്യൂബ്സ് ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷെരീഫ് മുഹമ്മദും ചേർന്നാണ് നിർമ്മിക്കുന്നത്.

Also Read: 'പരോളിന് ശേഷം മമ്മുക്കയോടൊപ്പം വീണ്ടും'; ഇഷാനി നായികയാകുന്ന ആദ്യ സിനിമയുടെ ഭാഗമായ വിശേഷം പങ്കിട്ട് കൃഷ്ണകുമാർ!

തിരക്കഥയൊരുക്കുന്നത് ഷാൻ

സിനിമയുടെ തിരക്കഥയൊരുക്കുന്നത് ശ്രദ്ധേയ റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന സിനിമയുടെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്‌, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ തുടങ്ങിയവരാണ്.

അണിയറയിൽ

ആർട്ട് നിമേഷ് എം താനൂർ, മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക്സ്, പി ആർ. ഒ മഞ്ജു ഗോപിനാഥ്. ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേർന്നാണ് സിനിമ തീയറ്ററുകളിൽ എത്തിക്കുന്നത്.

Also Read: 41 റിലീസുകൾ, 13 സിനിമകൾ, 15 സീരീസുകൾ, 2021ൽ തരംഗമാകാനൊരുങ്ങി നെറ്റ്ഫ്ലിക്സ്!

സൂപ്പർ ഹിറ്റുകൾ

നടൻ സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒരുമിച്ച മുൻ സിനിമകളെല്ലാം മാസ് ആൻഡ് ക്ലാസ് സിനിമകളാണ്. ലേലം, പത്രം, വാഴുന്നോര്‍, ഭൂപതി തുടങ്ങിയ സിനിമകളെല്ലാം സിനിമാ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവയാണ്. ഇപ്പോഴിതാ ഏഴ് വർ‍ഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നതാണ് പാപ്പൻ എന്ന സിനിമ. സലാം കാശ്മീർ എന്ന സിനിമയിലാണ് ഒടുവിൽ ഇരുവരും ഒരുമിച്ചിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്