ആപ്പ്ജില്ല

വിസ്മയിപ്പിച്ച് വിജയ് സേതുപതി; വൃദ്ധനായ സൂപ്പർസ്റ്റാറിൻ്റെ കഥയുമായി 'സീതക്കാത്തി'

വിജയ് സേതുപതിയുടെ 25ാം ചിത്രമാണ് ഇത്

Samayam Malayalam 21 Nov 2018, 5:31 pm
തമിഴ് മക്കൾ ശെൽവൻ തികച്ചും വേറിട്ട വേഷത്തിൽ എത്തുന്ന 'സീതക്കാത്തി'യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തിൽ താരം എൺപതുകാരൻ്റെ വേഷത്തിലാണെത്തുന്നത്. ബാലാജി തരണീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയുടെ 25ാം ചിത്രമാണ് ഇത്.
Samayam Malayalam വിസ്മയിപ്പിച്ച് വിജയ് സേതുപതി; വൃദ്ധനായ സൂപ്പർസ്റ്റാറിൻ്റെ കഥയുമായി സീതക്കാത്തി
വിസ്മയിപ്പിച്ച് വിജയ് സേതുപതി; വൃദ്ധനായ സൂപ്പർസ്റ്റാറിൻ്റെ കഥയുമായി 'സീതക്കാത്തി'


വിജയ് സേതുപതിയെ തന്നെ നായകനാക്കി നടുവിലെ കൊഞ്ചം പക്കത്തെ കാണോം എന്ന ചിത്രം ഒരുക്കിയ അതേ സംവിധായകനാണ് ബാലാജി തരണീധരൻ. ട്രെയിലര്‍ റിലീസായി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായിരിക്കുകയാണ്.


വൃദ്ധനായ സൂപ്പര്‍സ്റ്റാറാണ് വിജയ് സേതുപതിയുടെ കഥാപാത്രം. മുഖത്ത് കടുത്ത വിഷാദഭാവത്തോടെയാണ് ട്രെയിലറിലുടനീളം വിജയ് സേതുപതിയെ അവതരിപ്പിച്ചിരിക്കുന്നത്. '96'ന് വേണ്ടി സംഗീതമൊരുക്കി വിസ്മയിപ്പിച്ച മലയാളിയായ ഗോവിന്ദ് വസന്താണ് 'സാതക്കാത്തി'യ്ക്ക് വേണ്ടിയും സംഗീതം ഒരുക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്