ആപ്പ്ജില്ല

വിനയ് ഫോര്‍ട്ടിന്‍റെ 'ഗോഡ്സെ' തിയേറ്ററുകളിൽ

മൈഥിലി, ജോയ് മാത്യു, മാമുക്കോയ, ഇന്ദ്രന്‍സ്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

TNN 8 Jan 2017, 2:31 pm
വിനയ് ഫോര്‍ട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോഡ്സെ തീയേറ്ററിലെത്തി ആദ്യമധ്യാന്തത്തിനു ശേഷം ഷെറി തിരക്കഥയെഴുതി ഷൈജു ഗോവിന്ദനുമായി ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഗോഡ്സെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ശ്രദ്ധ നേടിയിരുന്നു. അറുപതോളം തിയറ്ററുകളിലാണ് ചിത്രം പ്രദർശനനം നടത്തുന്നത്.
Samayam Malayalam actor vinay forts godsay is all set to release
വിനയ് ഫോര്‍ട്ടിന്‍റെ 'ഗോഡ്സെ' തിയേറ്ററുകളിൽ


വിനയ് ചിത്രത്തില്‍ ഗാന്ധിയന്‍ കഥാപാത്രമായാണ് അഭിനയിക്കുന്നത്. ആകാശവാണിയിലെ ഗാന്ധിമാര്‍ഗം എന്ന പ്രോഗ്രാമിന്‍റെ അവതാരകനാണ് ഹരിശ്ചന്ദ്രന്‍. ഗാന്ധിജിയുടെ ആദര്‍ശങ്ങളിലും ജീവിതത്തിലും ആകൃഷ്‍ടനാകുന്ന കഥാപാത്രവുമാണ് ഇത്. മൈഥിലി, ജോയ് മാത്യു, മാമുക്കോയ, ഇന്ദ്രന്‍സ്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.




Actor Vinay Fort's Godsay is all set to release

Mollywood Actor Vinay Fort's Godsay is all set to release. Mythili, Joy Mathew, Indrans also are enacted in this movie

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്