ആപ്പ്ജില്ല

യൂട്യൂബിൽ റോക്കി ഭായിയുടെ തേരോട്ടം; 135 മില്ല്യൺ കടന്ന് കുതിപ്പ്

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ടീസറുകളുടെ ഗണത്തിൽ ഇടം നേടാൻ കെജിഎഫ് ചാപ്റ്റർ 2ന് കഴിഞ്ഞത് അണിയറപ്രവർത്തകരുടെ ഈ ബുദ്ധി മൂലമാണ്

Samayam Malayalam 12 Jan 2021, 1:58 pm
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കെജിഎഫ് ചാപ്റ്റര്‍ ടീസര്‍ യൂട്യൂബിലെത്തിയിട്ട് 4 ദിവസം കഴിഞ്ഞിരിക്കുകയാണ്. നിരവധി റെക്കോര്‍ഡുകളാണ് ഇതിനുള്ളിൽ 2 മിനിറ്റ് 17 സെക്കന്‍റുള്ള ടീസര്‍ വാരിക്കൂട്ടിയിരിക്കുന്നത്. ഇതിനകം 135 മില്ല്യൺ യൂട്യൂബ് കാഴ്ചക്കാരെ നേടി റോക്കി ഭായിയുടെ തേരോട്ടം തുടരുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ ടീസറായി മാറി കഴിഞ്ഞു കെജിഎഫ് ചാപ്റ്റര്‍ 2 ടീസര്‍.
Samayam Malayalam actor yashs kgf chapter 2 teaser crosses 135 million views on youtube bags new record
യൂട്യൂബിൽ റോക്കി ഭായിയുടെ തേരോട്ടം; 135 മില്ല്യൺ കടന്ന് കുതിപ്പ്



വഴിമാറി ചരിത്രം

കെജിഎഫ് ചാപ്റ്റര്‍ 2 ടീസര്‍ പുറത്തിറങ്ങിയത് ജനുവരി 7ന് രാത്രിയിലാണ്. 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 78 മില്ല്യൺ കാഴ്ചക്കാരെ നേടിക്കൊണ്ട് പുറത്തിറങ്ങി ആദ്യ 24 മണിക്കൂറിൽ കൂടുതൽ കാഴ്ചക്കാരെ നേടിയ ലോകത്തിലെ തന്നെ മികച്ച ടീസറും അഞ്ചാമത്തെ വീഡിയോയുമായിരിക്കുകയാണ്.

135 മില്ല്യൺ കടന്ന്...

ചുരുങ്ങിയ സമയം കൊണ്ട് നൂറ് മില്ല്യൺ കാഴ്ചക്കാരെ നേടുന്ന ഇന്ത്യയിലെ ആദ്യ ടീസറുമായി. ഏറ്റവും വേഗത്തിലും ആദ്യമായും ഈ നേട്ടം കൈവരിക്കുന്ന ടീസറായി മാറിയിയിരിക്കുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2. ഇപ്പോഴിതാ 135 മില്ല്യൺ കാഴ്ചക്കാരെ നേടിക്കൊണ്ട് 7 മില്ല്യണിനടുതത് ലൈക്കുകളും അഞ്ച് ലക്ഷത്തിനടുത്ത് കമന്‍റുകളും ടീസര്‍ നേടിയിട്ടുണ്ട്.

ജനുവരി 7ന് എത്തിയ ടീസർ

ജനുവരി എട്ടിനാണ് ടീസര്‍ പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ അതിന് മുന്നേ ടീസര്‍ ലീക്കായതോടെയാണ് ഏഴിന് രാത്രി അണിയറപ്രവർത്തകര്‍ പുറത്തുവിടുകയുണ്ടായത്. കോളാര്‍ സ്വര്‍ണ്ണഘനിയുടെ കഥ പറയുന്ന സിനിമയുടെ ആദ്യഭാഗം വലിയ വിജയം നേടിയിരുന്നു.

Also Read: 'തല ഇടിചു ചിതറി മരിച്ചേനെ,തലനാരിഴക്ക് രക്ഷപെട്ടു'; സാബുമോൻ്റെ വാക്കുകൾ! വീഡിയോ!

കന്നഡയിൽ നിന്നുള്ള ബ്രഹ്മാണ്ഡ ചിത്രം

രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുയാണ് സിനിമാ പ്രേക്ഷകരേവരും. കന്നഡ സിനിമാ ഇൻഡസ്ട്രിയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമായാണണ് കെജിഎഫിന്‍റെ വരവ്. രണ്ടാം ഭാഗത്തിൽ യാഷിന് പുറമെ സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടണ്ടൻ, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരാണ് പ്രധാനവേഷത്തിലുള്ളത്.

k

ഇത്രയും വ്യൂസിന് പിന്നിലെ ബുദ്ധി

പ്രശാന്ത് നീൽ ഒരുക്കുന്ന കെജിഎഫ് 2 ടീസറിന്‍റെ ഇത്രയും വലിയ ജനപ്രിയതയ്ക്ക് പിറകിൽ മറ്റൊരു കൗതുകം കൂടിയുണ്ട്. കന്നഡയോടൊപ്പം തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ 5 ഭാഷകളിൽ ചിത്രം ഇറങ്ങുന്നുണ്ടെങ്കിലും ഒറ്റ ഒരു ടീസറാണ് ഇംഗ്ലീഷ് നരേഷനിൽ ഇറക്കിയിരിക്കുന്നത്. കാഴ്ചക്കാര്‍ സ്പ്ലിറ്റ് ആയി പോകാതെ ഇത് ലോകം മുഴുവനുള്ള സ്വീകാര്യതയ്ക്ക് വഴിവെച്ചിട്ടുമുണ്ട്.

Also Read: 'സത്യത്തിൽ ഇക്കാലത്ത് അങ്ങനെയൊരു ഭർത്താവിനെ കിട്ടുക എന്നത് വലിയ കാര്യമാണ്'; 'ഗാർഡിയൻ' വിശേഷങ്ങളുമായി നയന!

കെജിഎഫ് ചാപ്റ്റർ 2 ടീസർ കാണാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്