ആപ്പ്ജില്ല

ഒന്നിലേറെ തവണ ചലച്ചിത്ര അവാര്‍ഡ് നേടിയ മലയാളത്തിൻ്റെ പ്രിയ നടന്മാര്‍; ഇഞ്ചോടിഞ്ച് മത്സരത്തിൽ മമ്മൂക്കയും ലാലേട്ടനും

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഒന്നിലേറെ തവണ സ്വന്തമാക്കിയ താരങ്ങൾ ഒട്ടേറെയാണ് മലയാളത്തിനുള്ളത്. പ്രത്യേകിച്ച് നടന്മാർ. 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിക്കുമ്പോൾ മികച്ച നടന്മാരായി ഒന്നിലേറെ തവണ തിരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കുകയാണ് പ്രേക്ഷകർ.

Authored byറിയ തോമസ് | Samayam Malayalam 21 Jul 2023, 5:39 pm

ഹൈലൈറ്റ്:

  • ഏറ്റവും കൂടുതൽ തവണ മികച്ച നടനായി തിരഞ്ഞെടുക്കപ്പെച്ചത് മോഹൻലാലാണ്
  • തൊട്ടു പിന്നാലെ മമ്മൂട്ടിയും
  • യുവ നിരയിൽ പൃഥ്വിരാജ്, ജയസൂര്യ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kerala State Film Award Winners
53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിക്കുകയായി. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രഖ്യാപനം. മികച്ച നടനുള്ള പുരസ്‌ക്കാര വിഭാഗത്തില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. കാരണം മലയാള സിനിമ ഗംഭീര പ്രകടനം നടത്തിയ വര്‍ഷമാണ് കടന്നുപോയത്. ഇതോടെ മലയാള സിനിമയിലെ അഭിമാന താരങ്ങളെ തിരയുകയാണ് സോഷ്യല്‍ മീഡിയ. ഒന്നിലേറെ തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം സ്വന്തമാക്കിയ താരങ്ങളെ തിരയുകയാണ് ആരാധകരും.
Also Read: ഇക്കുറിയും മമ്മൂക്ക തന്നെ സ്റ്റാര്‍; യുവനിരയെ പിന്നിലാക്കി മെഗാസ്റ്റാര്‍

ഏറ്റവും കൂടുതല്‍ തവണ പുരസ്‌ക്കാരം സ്വന്തമാക്കിയിരിക്കുന്നത് മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരം മോഹന്‍ലാലാണ്. ആ നടന വിസ്മയത്തെ സ്വന്തം മണ്ണ് ആദരിച്ചത് ആറു തവണയാണ്. 1986-ല്‍ ആണ് ആദ്യമായി മികച്ച നടനുള്ള സംസാസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം അദ്ദേഹത്തെ തേടിയെത്തുന്നത്. ടിപി ബാലഗോപാലന്‍ എംഎ എന്ന ചിത്രത്തിനായിരുന്നു പുരസ്‌ക്കാരം. അതിനുശേഷം 1991ലാണ് രണ്ടാമതും ആദരിയ്ക്കപ്പെട്ടത്. കിലുക്കം, ഭരതം, ഉള്ളടക്കം എന്നീ മൂന്ന് ചിത്രങ്ങളിലെ അഭിനയത്തെ മുന്‍നിര്‍ത്തിയായിരുന്നു അവാര്‍ഡ്. ശേഷം സ്ഫടികം, കാലാപാനി എന്നീ ചിത്രങ്ങള്‍ക്ക് 1995-ലും 1999ല്‍ വാനപ്രസ്ഥത്തിലൂടെയും 2005ല്‍ തന്മാത്രയിലൂടെയും 2007ല്‍ പരദേശിയിലൂടെയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലാലേട്ടനെ തേടിയെത്തി. 2022ലെ പുരസ്‌ക്കാരത്തിനായുള്ള നോമിനേഷനില്‍ അദ്ദേഹത്തിൻ്റെ പേരില്ല.

Also Watch:
മോഹന്‍ലാലിനോട് മത്സരിക്കാന്‍ മലയാളത്തില്‍ ഇന്ന് മറ്റൊരു താരമേയുള്ളൂ. അത് മമ്മൂട്ടിയാണ്. അഞ്ചു തവണയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. 2022-ലെ പുരസ്കാരം പ്രഖ്യാപിച്ചതോടെ ആറ് തവണ മികച്ച നടനായി മമ്മൂക്കയും പുരസ്കാരം സ്വന്തമാക്കി. 1984ല്‍ അടിയൊഴുക്കുകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം എന്നീ ചിത്രങ്ങളിലൂടെ 1989ലും വിധേയന്‍, വാത്സല്യം, പൊന്തന്‍മാട എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 1993ലും കാഴ്ചയിലൂടെ 2004, പലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിൻ്റെ കഥ, കുട്ടിസ്രാങ്ക്, കേരള വര്‍മ പഴശ്ശിരാജ എന്നീ ചിത്രങ്ങളിലൂടെ 2009ലും മമ്മൂട്ടി മികച്ച നടനായി ആദരിക്കപ്പെട്ടു. മികച്ച നടന് പുറമെ പ്രത്യേക ജൂറി പരാമര്‍ശം അടക്കമുള്ള സംസ്ഥാന പുരസ്‌ക്കാരങ്ങളും സ്വന്തമാക്കി.

Also Read: ആര് ഞാനാ, വിശ്വസിക്കാനാകാതെ വിൻസി, പക്ഷെ ചെയ്യുമ്പോൾ തന്ന എനിക്കറിയാമായിരുന്നു; പുരസ്കാരം കിട്ടിയ ശേഷമുള്ള വിൻസിയുടെ പ്രതികരണം

ഇരുവര്‍ക്കും പിന്നാലെ നാല് തവണ അവാര്‍ഡ് സ്വന്തമാക്കിയത് ഭരത് ഗോപിയും ഭരത് മുരളിയുമാണ്. 1977ല്‍ കൊടിയേറ്റം, 1982ല്‍ ഓര്‍മ്മക്കായി, 1983ല്‍ എൻ്റെ മാമ്മാട്ടിക്കുട്ടിയമ്മക്ക്, 1985ല്‍ ചിദംബരം എന്നീ ചിത്രങ്ങളിലൂടെയാണ് ഭരത് ഗോപി നേട്ടം സ്വന്തമാക്കിയത്. 1992ല്‍ ആധാരം, 1996ല്‍ കാണാക്കിനാവ്, 1998ല്‍ താലോലം, 2001ല്‍ നെയ്ത്തുക്കാരന്‍ എന്നീ ചിത്രങ്ങലാണ് ഭരത് മുരളിയ്ക്ക് സംസ്ഥാന പുരസ്‌ക്കാരങ്ങല്‍ നേടിക്കൊടുത്തത്. ചാമരം, ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം, മാര്‍ഗം എന്നീ ചിത്രങ്ങള്‍ക്ക് 1981, 1987, 2003 എന്നീ വര്‍ഷങ്ങളില്‍ മൂന്ന് പുരസ്‌ക്കാരമാണ് നെടുമുടി വേണു സ്വന്തമാക്കിയത്.

1969ല്‍ കടല്‍പ്പാലം, 1971ല്‍ കരക്കാണാക്കടല്‍ എന്നീ ചിത്രങ്ങളിലൂടെ സത്യനും രണ്ടു തവണ മികച്ച നടനുള്ള പുരസ്‌ക്കാരം സ്വന്തമാക്കി. 1974ല്‍ ചട്ടക്കാരി, 1979ല്‍ ചെറിയാച്ചൻ്റെ ക്രൂരകൃത്യങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ അടൂര്‍ ഭാസിയും 1990ല്‍ പെരുന്തച്ചന്‍, 1994 ഗമനം, സന്താനഗോപാലം എന്നീ ചിത്രങ്ങളിലൂടെ തിലകനും 2008ല്‍ തലപ്പാവ്, 2013ല്‍ അയാള്‍ എന്നീ ചിത്രങ്ങളിലൂടെ ലാലും രണ്ട് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കി. മലയാളത്തിൻ്റെ യുവ നടന്മാരായ പൃഥ്വിരാജും ജയസൂര്യയും രണ്ട് തവണ മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.

Read Latest Movie News And Malayalam News
ഓതറിനെ കുറിച്ച്
റിയ തോമസ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്