ആപ്പ്ജില്ല

ദിലീപ് നിരപരാധി! ശ്രീലേഖയ്‍ക്കെതിരെ പ്രതിഷേധം, വൈറലാകാനുള്ള ശ്രമമെന്ന് ഭാഗ്യലക്ഷ്മി; അതിജീവിതയെ കുറിച്ച് മിണ്ടാത്തതെന്താണെന്ന് ദീദി

സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയുള്ള വെളിപ്പെടുത്തൽ ഏറെ ചർച്ചയായിരിക്കുകയാണ്

Samayam Malayalam 11 Jul 2022, 1:04 pm
നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. ശ്രീലേഖയ്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടിബി മിനി രംഗത്തെത്തി. ഇവര്‍ക്ക് വൈറലാകാനുള്ള ശ്രമമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. പ്രതിയായ വ്യക്തിയുടെ മകളുടെ അവസ്ഥയെ കുറിച്ച് പറയുന്ന ഇവര്‍ അതിജീവിത കടന്നുവന്ന വഴികളെ കുറിച്ച് എന്തുകൊണ്ട് പറയുന്നില്ലെന്ന് ദീദി ദാമോദരനും ചോദിച്ചിരിക്കുകയാണ്.
Samayam Malayalam actress attack case adv tb mini deedi damodaran bhagyalakshmi against former jail dgp r sreelekha on her revelation in sasneham sreelekha youtube channel
ദിലീപ് നിരപരാധി! ശ്രീലേഖയ്‍ക്കെതിരെ പ്രതിഷേധം, വൈറലാകാനുള്ള ശ്രമമെന്ന് ഭാഗ്യലക്ഷ്മി; അതിജീവിതയെ കുറിച്ച് മിണ്ടാത്തതെന്താണെന്ന് ദീദി


Also Read: ദിലീപിനെതിരെ തെളിവുകൾ ഇല്ല, ഗുഢാലോചനാ കേസ് ഉയർന്നത് അപ്പോൾ; പോലീസിനു തെറ്റുപറ്റിയെന്ന് ആർ ശ്രീലേഖ

അതിജീവതയോട് സംസാരിക്കാൻ തയ്യാറായിട്ടില്ല

പോലീസ് വകുപ്പിന്‍റെ മുഖത്ത് ശ്രീലേഖ കാർക്കിച്ച് തുപ്പിയിരിക്കുകയാണ്. ദിലീപിനോട് പണ്ട് മുതൽ കൂറുണ്ടിവര്‍ക്ക്. കേസിൽ പ്രതിയായ ദിലീപിന് ജയിലിൽ പ്രത്യേക സൗകര്യം ചെയ്തു കൊടുത്തവരാണിവര്‍. ജയിൽ മേധാവിയായിരുന്ന കാലത്ത് പൾസർ സുനിക്ക് ഒരു ഫോൺ നൽകിയെന്ന വിഷയത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. അതിന്‍റെ പൂർണ ഉത്തരവാദിത്തം അവർക്കാകാനാണ് സാധ്യത. എന്തുകൊണ്ട് അവർ അത് മറച്ചുവച്ചു. പൾസർ സുനി തന്നെ സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിച്ച പ്രതിയാണെന്നവര്‍ പറയുന്നുണ്ട്. ഈ വെളിപ്പെടുത്തൽ ദിലീപിന് തന്നെ കൂടുതൽ വിനയാവും, ഇതുവരെ അവര്‍ അതിജീവതയോട് സംസാരിക്കാൻ തയ്യാറായിട്ടില്ല. അവർക്ക് എന്ത് താൽപര്യമാണ് കേസിലുള്ളതെന്ന് അന്വേഷണം നടക്കണമെന്നും അതിജീവിതയുടെ അഭിഭാഷക അഡ്വ. ടിബി മിനി പറഞ്ഞു

വൈറലാനാകാണ് ശ്രീലേഖയുടെ ശ്രമം

ആർ.ശ്രീലേഖയുടെ പ്രതികരണത്തിനെതിരെ നടി ഭാഗ്യലക്ഷ്മിയും രംഗത്തെത്തിയിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ വൈറലാനാകാണ് ശ്രീലേഖയുടെ ശ്രമം. അതിജീവിതയെ ഒന്ന് നേരിൽ കാണാൻ പോലും അനുവദിക്കാത്ത ആളാണ് ശ്രീലേഖ. ഇപ്പോഴത്തെ നിലപാടിലെ വിയോജിപ്പ് നേരിട്ട് അവരെ അറിയിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരിക്കുകയാണ്.

മുഖ്യമന്ത്രി പ്രതികരിക്കണം

ഇത്തരം പ്രസ്താവനകൾ സാധാരണക്കാരുടെ വിശ്വാസം തകർക്കുന്നുണ്ടെങ്കിൽ അതിനെതിരെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് സിനിമാ പ്രവർത്തകയും ഡബ്ലുസിസി അംഗവുമായ ദീദി ദാമോദരൻ പറഞ്ഞു. പ്രതിയായ വ്യക്തിയുടെ മകളെ കുറിച്ച് പറയുന്ന ശ്രീലേഖ അതിജീവിത കടന്നുവന്ന വഴികളെ കുറിച്ച് എന്തുകൊണ്ട് പറയുന്നില്ലെന്ന് ദീദി ചോദിച്ചിരിക്കുകയാണ്.

ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും

നടി ആക്രമിക്കപ്പെട്ട കേസിലെ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ക്രൈം ബ്രാഞ്ച് അവരെ ചോദ്യം ചെയ്‌തേക്കും. ദിലീപ് വിഷയത്തില്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്നായിരുന്നു മുന്‍ ഡി.ജി.പി. ആര്‍. ശ്രീലേഖ സസ്നേഹം ശ്രീലേഖ എന്ന തന്‍റെ യൂ ട്യൂബ് ചാനലിലൂടെ വ്യക്തിപരമായ അഭിപ്രായമെന്ന രീതിയില്‍ പ്രതികരിച്ചത്. നടിയെ ആക്രമിച്ച സംഭവസമയത്ത് ആര്‍. ശ്രീലേഖ ജയില്‍ മേധാവിയായിരുന്നു.

Video-യുവ നടി നൂറിനെതിരെ നിർമ്മാതാക്കൾ ; പണം വാങ്ങിയിട്ടും പ്രൊമോഷൻ ചെയ്യുന്നില്ല

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്