നവ്യ നായർ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് 'ഒരുത്തീ'. തീയേറ്ററുകളിൽ വിജയ പ്രദർശനം തുടരുന്ന ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമ താരങ്ങളും ഗായകരും നിരൂപകരുമടക്കം നിരവധി പേരാണ് ചിത്രത്തിന് മികച്ച അഭിപ്രായം പറഞ്ഞിരിക്കുന്നത്. ഇപ്പോൾ നവ്യയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഭാവനയും. Also Read: നാഗചൈതന്യയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് സമാന്ത; ഒടുവിൽ താരം ഇക്കാര്യവും ചെയ്തു
ഇന്നലെ രാത്രി 'ഒരുത്തീ' കണ്ടു. പറയാൻ വാക്കുകൾ കിട്ടുന്നില്ല. വളരെ ത്രില്ലടിച്ചാണ് ചിത്രത്തിന്റെ അവസാനം വരെയും കണ്ടിരുന്നത്. നവ്യ നായരെ 10 വർഷങ്ങൾക്ക് ശേഷം വീണ്ടും സ്ക്രീനിൽ കാണാൻ കഴിഞ്ഞു. എന്തൊരു തിരിച്ചു വരവാണ് നവ്യ. മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് നീയെന്നതിൽ ഒരു തർക്കവുമില്ല. നവ്യ എങ്ങനെ രാധാമണിയെ അവതരിപ്പിച്ചു എന്നതാണ് സിനിമയുടെ പ്രത്യേകത. വിനായകൻ, സൈജു കുറുപ്പ്, ആദിത്യ എന്നിവരുടെ പ്രകടനങ്ങളേയും അഭിനന്ദിക്കാതെ വയ്യ. സംവിധായകൻ വികെ പ്രകാശിനും അഭിനന്ദനം അറിയിക്കുന്നു. സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. ഇത് തീർച്ചയായും കാണേണ്ട സിനിമയാണ്. എല്ലാവരും അടുത്തുള്ള തീയേറ്ററുകളിൽ പോയി കാണണം എന്നാണ് ഭാവന ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.
നവ്യ നായരും ഭാവനയുടെ പോസ്റ്റ് പങ്കുവച്ച് നന്ദി അറിയിച്ചിട്ടുണ്ട്. രാധാമണിയെന്ന ബോട്ട് കണ്ടക്ടർ ആയാണ് നവ്യ ചിത്രത്തിലെത്തിയത്. അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ വികെ പ്രകാശ് തന്നെയാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. ആദ്യ ഭാഗത്ത് രാധാമണിയുടെ അതിജീവനം ആണ് പറയുന്നതെങ്കിൽ രണ്ടാം ഭാഗത്തിൽ അവരുടേ പോരാട്ടത്തെക്കുറിച്ചാണ് പറയുന്നതെന്നാണ് വികെ പ്രകാശ് പറഞ്ഞത്. 'ഒരുത്തീ 2'ന്റെ ചിത്രീകരണം ഡിസംബറിൽ തുടങ്ങും.
ആദ്യ ഭാഗത്ത് അണിനിരന്നവരെല്ലാം തന്നെ രണ്ടാം ഭാഗത്തിലും ഉണ്ടായിരിക്കും. അഞ്ച് വർഷങ്ങൾക്ക് ശേഷം നടി ഭാവനയും മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ്. 'ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!' എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെയെത്തുന്നത്. 'ആദം ജോൺ' എന്ന ചിത്രമായിരുന്നു ഭാവനയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ മലയാള ചിത്രം. 2017 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്.
Also Watch: