ആപ്പ്ജില്ല

മലയാളം വശമില്ല; പറഞ്ഞത് പോലീസിന് മനസ്സിലായില്ലെന്ന് നടി ബ്രിസ്റ്റി ബിശ്വാസ്

ഇക്കഴിഞ്ഞ ക്രിസ്മസിന് ഏതാനും ദിവസം മുമ്പാണ് വാഗമണിൽ നിശാപാർട്ടിക്കിടെ നടിയും സംഘവും അറസ്റ്റിലായിരുന്നത്

Samayam Malayalam 6 Jan 2021, 9:59 am
ക്രിസ്മസിനോട് അനുബന്ധിച്ച് വാഗമണിലെ റിസോര്‍ട്ടിൽ നടന്ന നിശാപാര്‍ട്ടിയിൽ നിന്നും ലഹരിമരുന്നുകള്‍ കണ്ടെത്തിയ കേസ് ഏറെ വിവാദമായിരുന്നു. നടിയും മോടലുമായ തൃപ്പൂണിത്തുറ സ്വദേശി ബ്രിസ്റ്റി ബിശ്വാസ് അടക്കം 9 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ഇപ്പോഴിതാ നടി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്.
Samayam Malayalam bristy.


Also Read: 'ആരാധകര്‍ക്കൊപ്പം തീയേറ്ററിലിരുന്ന് സിനിമ കാണുമോ?' വിജയ്‍യോട് മാധ്യമപ്രവര്‍ത്തകന്‍

താൻ താമസിക്കുന്നത് തൃപ്പൂണിത്തുറയിലാണെങ്കിലും കൊൽക്കത്തയാണ് സ്വദേശം. അതിനാൽ തനിക്കു മലയാളം നന്നായി സംസാരിക്കാനറിയില്ലാത്തതാണ് വിനയായത്. പോലീസ് ഉദ്യോഗസ്ഥന് കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞ് മനസ്സിലാക്കാൻ കഴിയാതിരുന്നതിനാലാണ് താൻ പ്രതിയായതെന്ന് ഹര്‍ജിയിൽ ബ്രിസ്റ്റി വ്യക്തമാക്കിയിരിക്കുകയാണ്.

ബ്രിസ്റ്റിയും സുഹൃത്തുക്കളും ചേര്‍ന്ന് വാഗമണിലേക്ക് വിനോദയാത്ര പോയത് ഡിസംബർ 19നാണ്. സ്വകാര്യ റിസോർട്ടിലായിരുന്നു താമസിച്ചത്. അവിടെ ഡിജെ പാർട്ടി നടന്നപ്പോള്‍ ഒപ്പം ചേരുകയായിരുന്നുവെന്നാണ് ബിടെക് വിദ്യാർഥിനി കൂടിയായ നടി പറഞ്ഞിരിക്കുന്നത്. കോഴിക്കോട് സ്വദേശിയുമായി തന്‍റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും ഈ മാസമാണ് വിവാഹം നിശ്ചയിച്ചിട്ടുള്ളതെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്.

Also Read: രണ്ടാമത്തെ കുഞ്ഞിനെ കാത്ത് അപ്പാനിയും രേഷ്മയും; കൂടപ്പിറപ്പിനെ കാണാൻ കൊതിയോടെ തിയ്യാമ്മ

കേസിൽ 9–ാം പ്രതിയാണ് നടി. ബ്രിസ്റ്റിയുടെ കയ്യിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടുണ്ടായിരുന്നു. ലക്ഷങ്ങള്‍ വിലയുള്ള ലഹരി വസ്തുക്കളാണ് നിശാപാര്‍ട്ടിൽ നിന്ന് പിടിച്ചെടുത്തിരുന്നത്. എംഡിഎംഎ, എൽഎസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദമായ എക്സറ്റസി പിൽസ്, എക്സറ്റസി പൗഡര്‍, ചരസ്, ഹാഷീഷ് തുടങ്ങിയവയും കണ്ടെത്തിയിരുന്നു. ഒന്നാം പ്രതിയായ തൊടുപുഴ സ്വദേശി അജ്മൽ സക്കീറാണ് ഇവയുടെയൊക്കെ വിതരണക്കാരനെന്നാണ് പോലീസ് ഭാഷ്യം.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്