ആപ്പ്ജില്ല

Jayasree Sivadas: നടി ജയശ്രീ ശിവദാസിന് ഓട്ടോയിടിച്ച് പരിക്കേറ്റു

മാട്ടുപ്പെട്ടി റോഡില്‍ കെഎഫ്‍ഡിസി ഉദ്യാനത്തിന് സമീപം ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. വീട്ടുകാരോടൊപ്പം വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു, സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണിപ്പോള്‍ ജയശ്രീ

Samayam Malayalam 13 Feb 2019, 12:24 pm

ഹൈലൈറ്റ്:

  • മൂന്നാറിൽ വച്ച് ഓട്ടോറിക്ഷ ഇടിച്ചാണ് പരിക്കേറ്റത്
  • പിന്നാലെ എത്തിയ ഓട്ടോ വന്ന് ഇടിക്കുകയായിരുന്നു
  • 1948 കാലം പറഞ്ഞത്, നിത്യഹരിത നായകൻ എന്നീ സിനിമകളിൽ നായികയായി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam jayasree
ബാലതാരമായി തുടങ്ങി നായികയായി മാറിയ ജയശ്രീ ശിവദാസിന് അപകടത്തില്‍ പരിക്ക്. മൂന്നാറിൽ വച്ച് ഓട്ടോറിക്ഷ ഇടിച്ചാണ് പരിക്കേറ്റത്. മാട്ടുപ്പെട്ടി റോഡില്‍ കെഎഫ്‍ഡിസി ഉദ്യാനത്തിന് സമീപം ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
വീട്ടുകാരോടൊപ്പം വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു. കാറിലേക്ക് കയറുമ്പോള്‍ പിന്നാലെ എത്തിയ ഓട്ടോ വന്ന് ഇടിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണിപ്പോള്‍ ജയശ്രീ.

ബാലതാരമായി ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ജയശ്രീ 1948 കാലം പറഞ്ഞത്, നിത്യഹരിത നായകൻ എന്നീ സിനിമകളിൽ നായികയായി ഈ അടുത്തിടെ തിളങ്ങിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്