ആപ്പ്ജില്ല

നമിത നിർമ്മിക്കുന്ന ആദ്യ ചിത്രം; 'ബൗ വൗ' ഒരുങ്ങുന്നത് നാല് ഭാഷകളിൽ

നിരവധി തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയയായിട്ടുള്ള നമിത ഇനി നിർമ്മാതാവായി എത്തുകയാണ്

Samayam Malayalam 31 Oct 2020, 3:16 pm
തെന്നിന്ത്യയിലെ ശ്രദ്ധേയ സിനിമ താരം നമിത ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നമിത നിര്‍മ്മിക്കുന്ന "ബൗ വൗ" തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ചിത്രീകരണം ആരംഭിച്ചു. ആര്‍ എല്‍ രവി, മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ബ്ലോഗറുടെ വേഷത്തില്‍ നമിത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Samayam Malayalam bow wow.


Also Read: ബാല്യവും കൗമാരവും യൗവ്വനവും മാതൃത്വവും കഴിഞ്ഞു ഇനി വാർധക്യം; വിശേഷങ്ങളുമായി 'പെണ്ണാള്‍' സംഘം

എസ് നാഥ് ഫിലിംസ്,നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത, സുബാഷ് എസ് നാഥ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പി എസ് ക്യഷ്‌ണയാണ് നിര്‍വ്വഹിക്കുന്നത്. മുരുകൻ മന്ദിരത്തിൻ്റെ വരികള്‍ക്ക് റെജി മോൻ സംഗീതം പകരുന്നു.

Also Read: നിമിഷ സജയനും ലെനയും ആദിൽ ഹുസൈനും ഒന്നിക്കുന്ന 'ഫുട്പ്രിന്റ്സ് ഓൺ വാട്ടർ' ഫസ്റ്റ് ലുക്ക്!

മലയാളത്തിലും തമിഴിലും നേരിട്ടാണ് ചിത്രീകരണമെന്നും കന്നഡത്തിലും തെലുങ്കിലും റീമേക്ക് ചെയ്യുമെന്നും സംവിധായകര്‍ പറഞ്ഞു. ചിത്രത്തിനു വേണ്ടി ചിത്രാഞ്ജലിയില്‍ കലാസംവിധായകന്‍ അനില്‍ കുമ്പഴ വിസ്മയിപ്പിക്കുന്ന ഒരു കിണറിന്‍റെ സെറ്റൊരുക്കിയിട്ടുമുണ്ട്. 35 അടി താഴ്ചയുള്ള ഈ കിണറിലാണ് സിനിമയുടെ ശ്രദ്ധേയമായ ഭാഗം ഷൂട്ട് ചെയ്യുന്നത്. എഡിറ്റര്‍ അനന്തു എസ് വിജയന്‍, കല അനില്‍ കുമ്പഴ, ആക്ക്ഷന്‍ ഫയര്‍ കാര്‍ത്തിക്, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് തുടങ്ങിയവരാണ്.

Also Watch:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്