ആപ്പ്ജില്ല

കെപിഎസി ലളിത ക്യൂട്ട് ആണെന്ന് ബോളിവുഡ് നടി

മലയാളത്തിന്‍റെ പ്രിയ താരം കെപിഎസി ലളിതയെ ക്യൂട്ട് എന്ന് വിശേഷിപ്പിച്ച് ബോളിവുഡ് നടി അതിഥി റാവു ഹൈദാരി.

TNN 20 Aug 2016, 3:32 pm
മലയാളത്തിന്‍റെ പ്രിയ താരം കെപിഎസി ലളിതയെ ക്യൂട്ട് എന്ന് വിശേഷിപ്പിച്ച് ബോളിവുഡ് നടി അതിഥി റാവു ഹൈദാരി. ലളിതയുടെ സ്നേഹത്തെ കുറിച്ചും വാത്സല്യത്തെ കുറിച്ചും വാചാലയാകുകയാണ് അതിഥി.
Samayam Malayalam aditi rao hydari finds kpac lalitha cute
കെപിഎസി ലളിത ക്യൂട്ട് ആണെന്ന് ബോളിവുഡ് നടി


മണിരത്നം സംവിധാനം ചെയ്യുന്ന കാട്ര് വെളിയിടൈ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. ലളിതയെ ക്യൂട്ട് എന്നാണ് ഈ അടുത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അതിഥി വിശേഷിപ്പിച്ചത്. ലളിത മലയാളത്തിൽ സംസാരിക്കും അതിഥി ഇംഗ്ലീഷിലും എങ്കിലും പറയുന്നത് പരസ്പരം രണ്ടു പേരും മനസ്സിലാക്കുന്നുണ്ടെന്നാണ് അതിഥി പറയുന്നത്.

ഒരു മുസ്ലീം സ്ത്രീയായാണ് ലളിത സിനിമയിൽ വേഷമിടുന്നത്. പ്രണയ ചിത്രമായ കാട്ര് വെളിയിടൈയിൽ ഡോക്ടറായി അതിഥിയും പൈലറ്റിന്റെ വേഷത്തില്‍ കാര്‍ത്തിയും എത്തുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്