ആപ്പ്ജില്ല

ഡോ.ബിജുവിന്‍റെ ചിത്രത്തിന്‍റെ 'വിധി നിര്‍ണയിക്കാന്‍' അടൂര്‍

മികച്ച ചിത്രം തെരഞ്ഞെടുക്കാനുള്ള ജൂറി അംഗങ്ങളില്‍ ഒരാള്‍ അടൂർ ഗോപാലകൃഷ്ണൻ ആണെന്നുള്ളതാണ് ശ്രദ്ധേയം

TNN 28 Oct 2016, 12:43 pm
ഡോ.ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികൾ വിയറ്റ്‌നാമിലെ ഔദ്യോഗിക ചലച്ചിത്രമേളയായ ഹനോയ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തു. മികച്ച ചിത്രം തെരഞ്ഞെടുക്കാനുള്ള ജൂറി അംഗങ്ങളില്‍ ഒരാള്‍ അടൂർ ഗോപാലകൃഷ്ണൻ ആണെന്നുള്ളതാണ് ശ്രദ്ധേയം. അടൂർ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തെ ഡോ ബിജു വിമർശിച്ചതും അതിനു അടൂർ നൽകിയ മറുപടിയും ഏറെ വിവാദമായിരുന്നു.
Samayam Malayalam adoor gopalakrishnan to judge dr bijus movie in hanoi international film fest
ഡോ.ബിജുവിന്‍റെ ചിത്രത്തിന്‍റെ 'വിധി നിര്‍ണയിക്കാന്‍' അടൂര്‍


റെഗിസ് വാഗ്നിയര്‍ ആണ് ജൂറി ചെയര്‍മാന്‍. മത്സരവിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക എന്‍ട്രിയാണ് ഡോ.ബിജുവിന്‍റെ വലിയ ചിറകുള്ള പക്ഷികള്‍. കേരളത്തിലെ എൻഡോസൾഫാൻ ഇരകളുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു.

പിന്നെയും ഒരു തട്ടിക്കൂട്ട് സിനിമയാണെന്നായിരുന്നു ഡോ ബിജു അഭിപ്രായപ്പെട്ടത്. ഒരു ഹോമിയോ ഡോക്ടറുടെ ജൽപനങ്ങൾക്കു വില കൊടുക്കുന്നില്ല എന്നും ജീവിതത്തില്‍ ഒന്നുമാകാന്‍ കഴിയാത്തവരുടെ അസൂയയാണ് വിമര്‍ശനമെന്നും അടൂർ മറുപടി നൽകിയിരുന്നു.

Adoor Gopalakrishnan to judge Dr.Biju's movie in Hanoi International Film fest

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്