കേരളീയ പശ്ചാത്തലത്തിൽ ബാഗിയിലെ വിഷാദഗാനം
കേരളീയ പശ്ചാത്തലത്തിലൊരുങ്ങിയ പ്രണയഗാനത്തിന് ശേഷം ബോളിവുഡ് ചിത്രം ബാഗിയിലെ വിഷാദ ഗാനം പുറത്തിറങ്ങി.
TNN 22 Apr 2016, 11:40 am
കേരളീയ പശ്ചാത്തലത്തിലൊരുങ്ങിയ പ്രണയഗാനത്തിന് ശേഷം ബോളിവുഡ് ചിത്രം ബാഗിയിലെ വിഷാദ ഗാനം പുറത്തിറങ്ങി. അഗർ തു ഹോതാ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. അങ്കിത് തിവാരി സംഗീതമിട്ട് ആലപിച്ച ഗാനമാണിത്. ടൈഗർ ഷ്റോഫും ശ്രദ്ധ കപൂറുമാണ് ഗാനരംഗത്തിൽ. കേരളത്തിൽ ചിത്രീകരിച്ച ഏതാനും സീനുകൾ ഈ ഗാനത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.