ആപ്പ്ജില്ല

വേറിട്ട ഗെറ്റപ്പുകളിൽ അജിത്: 'വിശ്വാസം' മോഷന്‍ പോസ്റ്റര്‍ കാണാം

ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്

Samayam Malayalam 26 Nov 2018, 10:39 am
തല അജിത്തിനെ നായകനാക്കി ശിവ ഒരുക്കുന്ന പുതിയ ചിത്രമായ 'വിശ്വാസ'ത്തിൻ്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. പൊങ്കല്‍ റിലീസായി 2019 ജനുവരി 14നാണ് ചിത്രം തീയേറ്ററുകളിലെത്തുക. ചിത്രത്തില്‍ അജിത് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. മുൻപ് വില്ലന്‍, വാലി എന്നീ ചിത്രങ്ങളിലും അജിത് ഇരട്ട വേഷത്തില്‍ എത്തിയിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു മാസ് എൻ്റര്‍ടെയ്‌നറായാണ് വിശ്വാസം അണിയറയിൽ ഒരുങ്ങുന്നത്.
Samayam Malayalam വേറിട്ട ഗെറ്റപ്പുകളിൽ അജിത്: വിശ്വാസം മോഷന്‍ പോസ്റ്റര്‍ കാണാം
വേറിട്ട ഗെറ്റപ്പുകളിൽ അജിത്: 'വിശ്വാസം' മോഷന്‍ പോസ്റ്റര്‍ കാണാം



അജിത്തിൻ്റെ രണ്ട് ലുക്കുകളാണ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിലും ഉൾപ്പെടുത്തിയിട്ടുള്ളത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിനൊപ്പം കൂടുതല്‍ ചെറുപ്പക്കാരനായ ലുക്കിലും താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. മുൻപ് ഫെബ്രുവരിയില്‍ ഷൂട്ടിംഗ് തുടങ്ങിയ ചിത്രം ഈ വര്‍ഷം ദീപാവലി റിലീസായി തീയേറ്ററുകളിലെത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യം. എന്നാല്‍ പല കാരണങ്ങളാല്‍ ഷൂട്ടിംഗ് നീളുകയായിരുന്നു.

ശിവയും അജിതും അവസാനമായി ഒന്നിച്ച വിവേകം ബോക്സോഫീസിൽ പരാജയമായിരുന്നു. നയന്‍താരയാണ് വിശ്വാസത്തിലെ നായിക. ഡി ഇമ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നല്‍കുന്നത്. സത്യ ജ്യോതി ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്