ആപ്പ്ജില്ല

'പരിമിതികൾ എല്ലാം തന്നെ 'വെറും' പരിമിതികളാണെന്നു കാണിച്ച സുധിയുടെ ജീവിതത്തിനു ഇന്ന് 5 വയസ്'

സംവിധായകൻ രഞ്ജിത്തിന്റെ സുധീന്ദ്രൻ എന്ന ഉറ്റ സുഹൃത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സു സു സുധി വാത്മീകം എന്ന ഈ സിനിമ ഒരുക്കിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത ആറാമത്തെ സിനിമ കൂടിയായിരുന്നു സു സു സുധി വാത്മീകം

Samayam Malayalam 20 Nov 2020, 1:53 pm
ജയസൂര്യയെ നായകനാക്കി സംവിധായകൻ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് സുസു സുധി വാത്മീകം. ജയസൂര്യയ്ക്കൊപ്പം നടി ശിവദയാണ് ചിത്രത്തിലെ നായികയായി എത്തിയത്. സുപ്രധാന വേഷത്തിൽ അജു വർഗ്ഗീസും ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങിയിട്ട് അഞ്ച് വർഷം പൂർത്തിയായിരിക്കുകയാണ്. ഈ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അജു വർഗ്ഗീസ്. സുസു സുധി വാത്മീകത്തിൻ്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അജു തൻ്റെ സന്തോഷം ഷെയർ ചെയ്തിരിക്കുന്നത്.
Samayam Malayalam Su Su Sudhi Vathmeekam
'പരിമിതികൾ എല്ലാം തന്നെ 'വെറും' പരിമിതികളാണെന്നു കാണിച്ച സുധിയുടെ ജീവിതത്തിനു ഇന്ന് 5 വയസ്'


Also Read: പൗളി വിൽസൻ്റെ ജീവിതം പറയുന്ന ഡോക്യുമെൻ്ററി 'പൗളിചേച്ചി'

'പരിമിതികൾ എല്ലാം തന്നെ "വെറും" പരിമിതകളാണെന്നു കാണിച്ച സുധിയുടെ ജീവിതത്തിനു ഇന്ന് 5 വയസ്' എന്ന് കുറിച്ചുകൊണ്ടാണ് അജു ഓർമ്മ പങ്കിട്ടത്. ജന്മനാ വിക്കുള്ള സുധി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്. സുധീന്ദ്രൻ അവിട്ടത്തൂരിൻ്റെ കഥയ്ക്ക് രഞ്ജിത്ത് ശങ്കറും അഭയകുമാറും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടിയ ചിത്രത്തിലെ പ്രകടനത്തിന് ജയസൂര്യയ്ക്ക് അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു.

Also Read: 'പൊറിഞ്ചു'വിന്‍റെ 'മറിയം' ഇനി നായിക

സുധി എന്ന കേന്ദ്രകഥാപാത്രത്തിൻ്റെ നാലു വയസു മുതല്‍ 40 വയസ്‌ വരെയുള്ള ജീവിതമാണ്‌ സിനിമയില്‍ അനാവരണം ചെയ്തത്. പുണ്യാളൻ അഗർബത്തീസിനു ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒരുമിച്ച ചിത്രം കൂടിയായിരുന്നു ഇത്. സംവിധായകൻ രഞ്ജിത്തിന്റെ സുധീന്ദ്രൻ എന്ന ഉറ്റ സുഹൃത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഈ സിനിമ ഒരുക്കിയത്. രഞ്ജിത്തിന്റെ ആറാമത്തെ സിനിമയായിരുന്നു സു സു സുധി വാത്മീകം. ജയസൂര്യയുടെ മകൻ അദ്വൈതും, സംവിധായകൻ രഞ്ജിത് ശങ്കറുടെ മകൾ താരയും ചിത്രത്തിൽ അഭിനയിച്ചിരുന്നു.



ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്