പൃഥ്വിരാജ് നായകനാകുന്ന നയൻ എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. ചിത്രത്തിൻ്റെ സംഗീതസംവിധാനം ഷാൻ റഹ്മാനാണ്. 'അകലെയൊരു താരകമായ്' എന്ന റൊമാൻ്റിക് ഗാനരംഗത്തിൽ പൃഥ്വിയും മംമ്തയും ഒന്നിക്കുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജെനൂസ് മുഹമ്മദാണ്. സോണി പിക്ചേഴ്സ് ആദ്യമായി നിർമ്മിക്കുന്ന മലയാള സിനിമയാണിത്. 9ൻ്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ചിത്രമാണ് 9 എന്നും പിതാവും മകനും തമ്മിലുള്ളആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ആൽബർട്ട് എന്ന അച്ഛനായി പൃഥ്വിരാജും, മകൻ ആദമായി മാസ്റ്റർ അലോകും എത്തുന്നു.
അകലെ ഒരു താരകമായി എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹാരിബ് ഹുസൈനും ആനി ആമിയും ചേര്‍ന്നാണ്. പ്രകാശ് രാജ്, വാമിഖ എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.
അകലെ ഒരു താരകമായി എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹാരിബ് ഹുസൈനും ആനി ആമിയും ചേര്‍ന്നാണ്. പ്രകാശ് രാജ്, വാമിഖ എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.