ആപ്പ്ജില്ല

'ഏക് സന്തുഷ്ട കുടുംബ്' മിനി വെബ് സീരിസ് പുറത്തിറക്കി താരങ്ങൾ

ഒട്ടനവധി ഹ്രസ്വ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള അഖിലേഷ് ഈശ്വറും ഡോണ അന്നയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തിയിരിക്കുന്നത്

Samayam Malayalam 29 Sept 2020, 4:35 pm
Samayam Malayalam webseries1
സിനിമയെ ഏറെ സ്നേഹിക്കുന്ന ഒരു കൂട്ടം യുവജനങ്ങള്‍ ചേർന്നൊരുക്കുന്ന 'ഏക് സന്തുഷ്ട കുടുംബ്' എന്ന മിനി വെബ്‌ സിരീസ്‌ പുറത്തിറങ്ങി. ഒരു എത്തി നോട്ടം എന്നാണ് ആദ്യ എപ്പിസോഡിന് പേര്. പൃഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഇന്ദ്രജിത്, അജു വർഗ്ഗീസ്‌, നവ്യ നായർ, ഐശ്വര്യ ലക്ഷ്‌മി തുടങ്ങി നിരവധി താരങ്ങൾ തങ്ങളുടെ ഫേസ്ബുക്ക്‌ പേജിലൂടെ റിലീസ്‌ ചെയ്തു.

Also Read: ഏഴ് ഭാഷകളിൽ 42 പാട്ടുകളുമായി 'സാല്‍മണ്‍' 3ഡി ചിത്രം ഒരുങ്ങുന്നു

ലോജിക്കുകളെ കാറ്റിൽ പറത്തി തികച്ചും ഹാസ്യത്തിന്‍റെ മേമ്പൊടിയിൽ അണിയിച്ചൊരുക്കിയ ഈ വെബ് സീരീസിന്‍റെ സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് സാരംഗ് വി ശങ്കർ ആണ്. നിരവധി ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അഖിലേഷ് ഈശ്വറും ഡോണ അന്നയും നായികാനായകന്മാരായെത്തുന്നു.


Also Read: 'ഒന്നിച്ചുള്ള ആദ്യ കുടുംബചിത്രം ഇതായിരുന്നു'; മനം നിറഞ്ഞ് നക്ഷത്ര ഇന്ദ്രജിത്ത്

വെബ് സീരിസിന്‍റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് നിഖിൽ മാധവാണ്. ഛായാഗ്രഹണം മാധവൻ അശോക് & അനന്തു മണിലാൽ എന്നിവര്‍ ചേര്‍ന്നാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ഹ്രിഷോൺ പി എസ്, ഡിസൈൻ റാണ പ്രതാപ്, സ്റ്റിൽസ് അലക്സ് മാത്യു, ഗാനരചന ശ്രുതി സൂസ വർക്കി തുടങ്ങിയവരാണ്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്