ആപ്പ്ജില്ല

അല്‍ഫോണ്‍സ് പുത്രൻ്റെ 'തൊബാമ'; നായിക പുതുമുഖം

അല്‍ഫോണ്‍സ് പുത്രൻ്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷക‍ർ

Samayam Malayalam 27 Mar 2018, 10:20 pm
അല്‍ഫോണ്‍സ് പുത്രൻ്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷക‍ർ. എന്നാൽ സംവിധായകനായല്ല, നിര്‍മ്മാതാവിന്‍റെ വേഷത്തില്‍ അൽഫോ‍ൻസ് എത്തുന്നത്. മൊഹ്സിന്‍ കാസിം സംവിധാനം ചെയ്യുന്ന തൊബാമയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവായാണ് അല്‍ഫോണ്‍സ് എത്തുന്നത്.
Samayam Malayalam 4f35fc9bb909e40cac9a93cdad42d87c


ചിത്രത്തില്‍ പുതുമുഖമാണ് നായിക. പ്രേമത്തിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത ടീം തന്നെയാണ് തൊബാമയിലും എത്തുന്നത്. സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. അല്‍ഫോന്‍സ്‌ പുത്രന്‍ അടുത്തതായി സംവിധാനം ചെയ്യുന്നത് ഒരു തമിഴ് ചിത്രമാണ്. കാളിദാസ് ജയറാമാണ് നായകന്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്