ആപ്പ്ജില്ല

സിനിമ ലോകത്തെ ഞെട്ടിച്ച് ഒരു വിവാഹ മോചനം കൂടി

പരസ്പര സമ്മതത്തോടെയുള്ള ഡിവോഴ്സ് നടപടികൾ ആരംഭിച്ചതായാണ് സൂചന.

TNN 23 Jul 2016, 5:25 pm
ഒരു താര കുടുംബം കൂടി വേർപിരിയലിന്‍റെ വക്കിലാണെന്നാണ് സിനിമ ലോകത്തെ സംസാരം. തമിഴിലെയും മലയാളത്തിലെയും പ്രിയ താരമായ അമല പോളും സംവിധായകനായ ഭർത്താവ് എ എൽ വിജയുമാണ് ഡിവോഴ്‌സിന് ഒരുങ്ങുന്നത്. എന്നാൽ ഇരുവരും വാർത്തയോട് പ്രതികരിച്ചിട്ടില്ല. പരസ്പര സമ്മതത്തോടെയുള്ള ഡിവോഴ്സ് നടപടികൾ ആരംഭിച്ചതായാണ് സൂചന.
Samayam Malayalam amala paul and al vijays marriage in trouble
സിനിമ ലോകത്തെ ഞെട്ടിച്ച് ഒരു വിവാഹ മോചനം കൂടി


മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം ചെയ്തത്. 'ദൈവ തിരുമകള്‍','തലൈവ' എന്നീ ചിത്രങ്ങളിൽ ഇവർ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.

2014 ജൂൺ 12നാണ് ഇരുവരും വിവാഹിതരായത്. പരമ്പരാഗത ചെട്ടിയാർ രീതിയിൽ വിവാഹിതരായ ഇവരുടെ വിവാഹ നിശ്ചയം ജൂൺ 7ന് ആലുവയിലെ ക്രിസ്ത്യൻ പള്ളിയിൽ വച്ചാണ് നടന്നത്. ഹിന്ദു രീതികൾ അനുസരിച്ച് വിവാഹം ചെയ്യാൻ പോകുന്ന ദമ്പതികളെ പള്ളിയിൽ വച്ചു മനസമ്മതം നടത്താൻ അനുവദിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.



'2 പെൺകുട്ടികൾ','ഷാജഹാനും പരീക്കുട്ടിയും', ധനുഷ്,വിജയ് സേതുപതി എന്നിവർ ഒന്നിക്കുന്ന 'വട ചെന്നൈ',സുദീപ് നായകനാകുന്ന 'ഹെബ്ബുലി' എന്നിവയാണ് അമല പോളിന്‍റെ പുതിയ ചിത്രങ്ങൾ. വത്യസ്ത ഭാഷകളിൽ പുറത്തിറങ്ങുന്ന 'അഭിനേത്രി' എന്ന ഹൊറർ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് വിജയ് ഇപ്പോൾ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്