ആപ്പ്ജില്ല

അമേരിക്കൻ നടൻ മാര്‍ക്ക് ബ്ലം അന്തരിച്ചു; മരണം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്

നെറ്റ്ഫ്‌ളിക്‌സ് ക്രൈം പരമ്പരയായ 'യൂ'വിലെ മി. മൂണി എന്ന കഥാപാത്രമായി ഏറെ ശ്രദ്ധ നേടിയ താരം 'ഡെസ്പരേറ്റലി സീക്കിംഗ് സൂസന്‍', 'ക്രോക്കഡൈല്‍ ഡോണ്‍ഡി' എന്നീ സിനിമകളിലൂടെ നിരവധി ആരാധകരെ നേടിയിട്ടുണ്ട്

Samayam Malayalam 27 Mar 2020, 5:09 pm
കൊറോണ ബാധയെ തുടര്‍ന്ന് അമേരിക്കൻ നടന്‍ മാര്‍ക്ക് ബ്ലം(69 അന്തരിച്ചു. ന്യൂയോര്‍ക്കിലെ പ്രസ്ബറ്റേറിയന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കൊറോണ വൈറസ് ബാധിച്ചതോടെ ചികിത്സയിൽ കഴിയവേയാണ് മരണം. 1970 കളില്‍ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തി പിന്നീട് സിനിമയിലേക്കെത്തിയ താരമാണ് മാര്‍ക്ക് ബ്ലം.
Samayam Malayalam mark.


1983ല്‍ പുറത്തിറങ്ങിയ ലവ്സിക്ക് ആണ് ആദ്യമായി അഭിനയിച്ച ചിത്രം. ഡെസ്പരേറ്റിലി സീക്കിങ് സൂസന്‍, ബ്ലെെന്‍ഡ് ഡേറ്റ്, ഡൗണ്‍ ടു യൂ, ദി ഗ്രീന്‍, മൊസാർട്ട് ഓഫ് ദി ജംഗിൾ തുടങ്ങി ഇരുപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Also Read: മരണമെത്തും മുമ്പ് കൊറോണയെ നേരിടാന്‍ ഡോക്ടറായി സേതു; വെെറലായി അവസാന വീഡിയോ

മിനി സ്ക്രീനിലും താരമായിരുന്നു. അന്‍പതോളം ടെലിവിഷന്‍ പരമ്പരകളിൽ മാര്‍ത്ത് ബ്ലം വേഷമിട്ടിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലെ യൂ എന്ന സീരിസില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലവ് ഈസ് ബ്ലൈന്‍ഡാണ് ഒടുവിൽ അഭിനയിച്ച് തീയേറ്ററകളിലെത്തിയ ചിത്രം. അമേരിക്കന്‍ നടിയായ ജാനറ്റ് സാരിഷ് ആണ് ഭാര്യ.

സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ്, അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ് ഫെ‍ഡറേഷന്‍ തുടങ്ങിയവയുടെ ഭാരവാഹിയായിരുന്ന റെബേക്ക ഡാമനാണ് മാര്‍ക്കിന്‍റെ മരണവാർത്ത ലോകത്തെ അറിയിച്ചത്. ഫെഡറേഷനിലെ മുൻ അംഗം കൂടിയായിരുന്നു മാർക്. ഹോളിവുഡിൽ ഇതിനകം പത്തിലേറെ നടീനടന്മാർ കൊറോണ ബാധയെ തുടർന്ന് ചികിത്സയിലാണ്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്