ആപ്പ്ജില്ല

ആമിറിന്റെ 'സീക്രട്ട് സൂപ്പർസ്റ്റാർ'; കിടിലൻ ട്രെയിലർ

ആമിർ ഖാൻ അഭിനയിക്കുന്ന പുതിയ ചിത്രം സീക്രട്ട് സൂപ്പർസ്റ്റാറിന്റെ ട്രെയിലർ

TNN 2 Aug 2017, 8:14 pm
ദംഗലിനു ശേഷം ആമിർ ഖാൻ അഭിനയിക്കുന്ന പുതിയ ചിത്രം സീക്രട്ട് സൂപ്പർസ്റ്റാറിന്റെ ട്രെയിലർ എത്തി. ആമിറിന്റെ മാനേജരായിരുന്ന അദ്വൈത് ചന്ദൻ കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളായി ഒരുക്കുന്ന ചിത്രത്തിൽ ഒരു ഗായകന്റെ അതിഥിവേഷത്തിലാണ് സൂപ്പർതാരം എത്തുന്നത്. വലിയ ഗായികയാകാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ദംഗൽ താരം സൈറ വാസിമാണ് ഈ വേഷം ചെയ്യുന്നത്. ചിത്രത്തിനു വേണ്ടിയുള്ള ആമിറിന്റെ പുതിയ ലുക്ക് വൈറലായിരുന്നു. ആമിറിനൊപ്പം സൈറ വാസിം, മെഹർ വിജ്, രാജ് അർജുൻ, തീർഥ് ശർമ, കബീർ ഷെയ്ഖ്, ഫറൂഖ് ജാഫർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ആമിറും പത്നി കിരൺ റാവുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംഗീതം അമിത് ത്രിവേദി.
Samayam Malayalam amir khans secret superstar trailer
ആമിറിന്റെ 'സീക്രട്ട് സൂപ്പർസ്റ്റാർ'; കിടിലൻ ട്രെയിലർ




Secret Superstar Trailer

Secret Superstar Trailer ,Zaira Wasim , Aamir Khan.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്