ആപ്പ്ജില്ല

താരത്തിളക്കത്തിൽ അമ്മ മീറ്റിംഗ്

താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ തുടങ്ങി. യോഗ

TNN 26 Jun 2016, 12:40 pm
താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ തുടങ്ങി. യോഗത്തില്‍ നിന്നു ജഗദീഷും സലീം കുമാറും വിട്ടുനിൽക്കുന്നത് ചർച്ചയായിരിക്കുകയാണ്. സംഘടനയില്‍ നിന്നു രാജിവെക്കുന്നതായി സലീംകുമാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും സംഘടന രാജി സ്വീകരിച്ചിരുന്നില്ല. യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നു കാണിച്ച് അദ്ദേഹം ലീവ് ലെറ്റര്‍ നല്‍കിയിട്ടുണ്ടെന്നാണ് ഇടവേള ബാബുവിന്റെ പരാമര്‍ശം.
Samayam Malayalam amma general body meeting
താരത്തിളക്കത്തിൽ അമ്മ മീറ്റിംഗ്


യോഗത്തില്‍ പങ്കെടുക്കാത്തതിന് ജഗദീഷ് വിശദീകരണം നല്‍കിയിട്ടില്ല. അതേസമയം, എംഎല്‍എമാരായ ഗണേഷ് കുമാറും മുകേഷും യോഗത്തില്‍ പങ്കെടുക്കാനെത്തി. ധനസമാഹരണമാണ് സംഘടനയുടെ വാര്‍ഷികയിലെ പ്രധാന ചര്‍ച്ചാ വിഷയമെന്നാണ് വിവരം. താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, മോഹന്‍ലാല്‍, ദിലീപ്, മമ്മുട്ടി, ഇന്നസെന്റ്, നിവിന്‍ പോളി, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, കാവ്യ മാധവന്‍, മിയ, ഗോപിക, മീര നന്ദൻ, കവിയൂർ പൊന്നമ്മ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങി നിരവധി നടീനടന്മാർ യോഗത്തില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്.


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്