ആപ്പ്ജില്ല

ഓസ്കാർ നോമിനേഷൻ; 'ജല്ലിക്കട്ടി'ന് ആദരവുമായി അമുലിന്‍റെ ഡൂഡില്‍

ജല്ലി നല്ലതാണ് എന്ന തലക്കെട്ടുമായാണ് ജല്ലിക്കട്ടിന് ആദരവർപ്പിച്ചുകൊണ്ടുള്ള അമുൽ പരസ്യം

Samayam Malayalam 2 Dec 2020, 12:50 pm
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ഇന്ത്യയിൽ നിന്നുള്ള ഈ വര്‍ഷത്തെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായിരിക്കുകയാണ്. 93-ാമത് അക്കാദമി അവര്‍ഡ്സിലേക്കുള്ള 2021ലെ ഇന്ത്യയുടെ ഓദ്യോഗിക എന്‍ട്രിയാണ് ചിത്രം. ഇപ്പോഴിതാ ജല്ലിക്കട്ടിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് രംഗത്തിരിക്കുകയാണ് അമുലിന്‍റെ ഡൂഡില്‍.
Samayam Malayalam jallikattu.


Also Read: 'ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സി'ൽ കരാട്ടെക്കാരി; ഞെട്ടിക്കാൻ 'അമ്പിളി'യുടെ ആരാധിക

'ജല്ലി നല്ലത്'(Jalli Good) എന്ന തലക്കെട്ട് ഇട്ടുകൊണ്ടാണ് ഡൂഡില്‍ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. അമുൽ ഗേളും ജല്ലിക്കട്ട് നായകനായ ആന്‍റണി വര്‍ഗ്ഗീസും പോത്തും ഓസ്കാർ ട്രോഫിയുമാണ് ഡൂഡിലുള്ളത്. പ്ലേറ്റില്‍ വെണ്ണയും കൈയ്യിൽ കത്തിയുമായി നില്‍ക്കുകയാണ് അമുല്‍ ഗേൾ. കൈയ്യിൽ റോപ്പുമായി നിൽക്കുകയാണ് നായകൻ, ഇതിനിടയിൽ വെണ്ണ രുചിച്ചുനോക്കുന്നുമുണ്ട്. ഇതൊക്കെ നോക്കി നിൽക്കുകയാണ് പോത്ത്. മൂവരുടേയും കണ്ണ് ഓസ്കാ‍ർ ട്രോഫിയിലാണ്.

Also Read: അല്ലിയുമായിരുന്ന് നെറ്റ്ഫ്ലിക്സിൽ 'ക്ലൌസ്' കാണൂവെന്ന് മനു വാര്യർ; മനസ് നിറയ 'കുരുതി' മാത്രമാണെന്ന് സുപ്രിയ!

2021ലെ ഓസ്കറിലേക്കുള്ള ഇന്ത്യന്‍ എന്‍ട്രിയായ ജല്ലിക്കട്ട് അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് അക്കാദമി അവാര്‍ഡ്സിലുള്ളത്. ആന്‍റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, ശാന്തി രാമചന്ദ്രൻ തുടങ്ങി നിരവധി താരങ്ങളാണ് ജല്ലിക്കട്ടിലുള്ളത്. സിനിമ ഇതിനോടകം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുമുണ്ട്. കഥാകൃത്തായ എസ് ഹരീഷിന്‍റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആധാരമാക്കി എസ് ഹരീഷും ആര്‍. ജയകുമാര്‍ ചേർന്നെഴുതിയ തിരക്കഥയെഴുയുടെ പിൻബലത്തിലാണ് ലിജോ ജോസ് സിനിമ ഒരുക്കിയിരിക്കുന്നത്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്