ആപ്പ്ജില്ല

പ്രണയസല്ലാപത്തിൽ മുഴുകി അന്നയും റോഷനും, രൂക്ഷമായ നോട്ടമെറിഞ്ഞ് ശ്രീനാഥ് ഭാസി; ചർച്ചയായി കപ്പേള സെക്കൻ്റ് ലുക്ക്!

Samayam Malayalam 9 Feb 2020, 5:27 pm
മലയാളസിനിമയിലെ യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയരായ ശ്രീനാഥും റോഷനും അന്നയും തൻവിയും ഒന്നിക്കുന്ന 'കപ്പേള'യുടെ രണ്ടാമത്തെ പോസ്റ്റർ പുറത്ത് വിട്ടു, നടനായ മുസ്തഫ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് കപ്പേള
Samayam Malayalam anna ben sreenath bhasi roshan mathew tanvi ram starrer kappela movie second look poster revealed
പ്രണയസല്ലാപത്തിൽ മുഴുകി അന്നയും റോഷനും, രൂക്ഷമായ നോട്ടമെറിഞ്ഞ് ശ്രീനാഥ് ഭാസി; ചർച്ചയായി കപ്പേള സെക്കൻ്റ് ലുക്ക്!


മുസ്തഫ

ദേശീയ പുരസ്കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്ന ചിത്രമാണിത്. റോഷൻ മാത്യു, ശ്രീനാഥ് ഭാസി, അന്നബെൻ, തൻവി റാം, സുധി കോപ്പ, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

കപ്പേള സെക്കൻ്റ് ലുക്ക്

കഥാസ് അൺടോള്‍ഡിന്‍റെ ബാനറിൽ ഒരുങ്ങുന്ന ആദ്യ സിനിമ എന്ന പ്രത്യേകത കൂടി കപ്പേളയ്ക്കുണ്ട്. ചിത്രത്തിൻ്റെ പുതിയ പോസ്റ്ററിലുള്ളത് പ്രണയസല്ലാപത്തിൽ മുഴുകിയിരിക്കുന്ന അന്ന ബെന്നും റോഷൻ മാത്യൂസുമാണ്. കൂടാതെ രൂക്ഷമായ നോട്ടമെറിഞ്ഞ് ശ്രീനാഥ് ഭാസിയും പോസ്റ്ററിലുണ്ട്

ഉള്ളു തുറന്ന ചിരിയുമായി അന്ന ബെൻ

നിഖിൽ വാഹിദ്, സുദാസ്, മുസ്തഫ എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. വിഷ്ണു വേണുവാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ളള്ളുതുറന്ന് ചിരിച്ചിരിക്കുന്ന അന്ന ബെന്നായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്

പ്രഗത്ഭർ അണിനിരക്കുന്ന ചിത്രം

സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജിംഷി ഖാലിദാണ്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

കലാസംവിധാനം അനീസ് നാടോടി

അനീസ് നാടോടിയാണ് ചിത്രത്തിൻ്റെ കലാസംവിധാനം നിര്‍വ്വഹിക്കുന്നത്. സിനിമയുടെ പ്രൊഡക്‌ഷൻ കൺട്രോളിങ് ഡിക്സൺ പൊടുത്താസ് നിർവ്വഹിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്