ഫേസ് ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞും മാപ്പ് പറഞ്ഞും പ്രേക്ഷകരെ ഞെട്ടിച്ച് അങ്കമാലി ഡയറീസിലെ ലിച്ചിയെ അവതരിപ്പിച്ച അന്ന രേഷ്മ രാജൻ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞത് വിവാദത്തിലായിരുന്നു. മമ്മൂട്ടിയെക്കുറിച്ച് നടത്തിയ പരാമർശമാണ് നടിയെ വെട്ടിലാക്കിയത്.
താൻ നടത്തിയ പരാമർശത്തിൽ ദുൽഖർ സൽമാൻ, മമ്മൂട്ടി എന്നിവരോടും ദുൽഖർ ഫാൻസിനോടും മമ്മൂട്ടി ഫാൻസിനോടും മാപ്പ് പറയുന്നതായും അന്ന ലൈവിൽ പറഞ്ഞു. മാധ്യമങ്ങൾ താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കുകയായിരുന്നു. ദുൽഖറിൻെറയും മമ്മൂട്ടിയുടെയും നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചാൽ ആരുടെ നായികയാവുമെന്നായിരുന്നു ചോദ്യം.
രണ്ട് പേരുടെയും നായികയാവുമെന്നായിരുന്നു തൻെറ ഉത്തരമെന്നും അന്ന പറഞ്ഞു. എന്നാൽ ഇത് വാർത്ത നൽകിയ മാധ്യമങ്ങൾ വളച്ചൊടിച്ച് മറ്റ് രീതിയിൽ പ്രചരിപ്പിച്ചു. ആരും ഇങ്ങനെ ചെയ്യരുതെന്നും, മമ്മൂട്ടിയെ പോലുള്ള മഹാനടനെ കുറിച്ച് അങ്ങനെ താൻ ഒരിക്കലും പറയില്ലെന്നും അവർ പറഞ്ഞു.
'കുസൃതി ചോദ്യമായി അവര്‍ എന്നോട് ചോദിച്ചു, മമ്മൂട്ടിയും ദുല്ഖറിൻെറയും കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചാൽ ആര് നായകനാകണമെന്ന്? ഞാന്‍ പറഞ്ഞു, ദുല്‍ഖര്‍ നായകനാകട്ടെ മമ്മൂട്ടി അച്ഛനുമെന്ന്. അതൊരു തമാശയായി പറഞ്ഞതാണ്. ഞാൻ ഒരുപാട് ബഹുമാനത്തോടെ കാണുന്ന നടൻമാരാണ് ഇരുവരും. കാര്യങ്ങൾ ഇങ്ങനെ വളച്ചൊടിക്കരുത്' - ലിച്ചി പറഞ്ഞു.
Anna Rajan apologizes to Mammootty and Dulquer Salmaan
Angamaly diaries fame Anna Rajan cried on Face book live, and said she was apologizing to Mammootty and Dulquer Salmaan.