ആപ്പ്ജില്ല

'ആമി'യിൽ വിദ്യാ ബാലനൊപ്പം അനൂപ് മേനോനും

'ആമി'യിൽ പൃഥ്വിരാജ്, മുരളി ഗോപി എന്നിവർക്ക് പുറമേ അനൂപ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

TNN 27 Jun 2016, 12:29 pm
മാധവിക്കുട്ടിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോള്‍ പ്രേക്ഷകർക്ക് ഏറെ ആകാംഷ നൽകുന്നത് ചിത്രത്തിലെ അഭിനേതാക്കളുടെ പേരുകള്‍ തന്നെ ആണ്. വിദ്യാ ബാലൻ മാധവിക്കുട്ടി ആകുന്ന 'ആമി'യിൽ പൃഥ്വിരാജ്, മുരളി ഗോപി എന്നിവർക്ക് പുറമേ അനൂപ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
Samayam Malayalam anoop menon to share screen with vidya balan in aami
'ആമി'യിൽ വിദ്യാ ബാലനൊപ്പം അനൂപ് മേനോനും


തന്‍റെ പ്രിയ എഴുത്തുകാരിയായ മാധവിക്കുട്ടിയെ കുറിച്ചുള്ള ചിത്രത്തിൽ ഭാഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അനൂപ് മേനോൻ പറഞ്ഞു. ചൈന പര്യടനത്തിലായിരുന്ന അനൂപ് മേനോൻ ഇൗ മാസം ആദ്യവാരം തിരിച്ചെത്തിയതിന് ശേഷമാണ് കരാറിൽ ഒപ്പുവച്ചത്.

മാധവിക്കുട്ടിയുടെ എന്‍റെ കഥ എന്ന ആത്മകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ വിദ്യാ ബാലൻ മാധവിക്കുട്ടിയാകും. മുരളി ഗോപി ഭർത്താവായി എത്തുമ്പോള്‍ പൃഥ്വിരാജ് ഒരു സാങ്കൽപിക കഥാപാത്രത്തെ അവതരിപ്പിക്കും.

കമൽ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്‍റെ മറ്റ് വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാൻ സാധിക്കില്ലെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്