മാസ്മരിക ആക്ഷൻ രംഗങ്ങളുമായി ഉത്സവപറമ്പിൽ നടക്കുന്ന സംഭവങ്ങൾ പുതുമയേറിയ തരത്തിൽ ചിത്രീകരിച്ചിരിക്കുന്ന 'അജഗജാന്തര'ത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. മലയാളസിനിമയിൽ മുൻപ് കണ്ടുപരിചയമില്ലാത്ത, എന്നാൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ദൃശ്യങ്ങളാണ് ട്രെയ്ലറിലൂടെ സമ്മാനിക്കുന്നത്. തീയേറ്ററുകളിൽ ഊർജ്ജവും ആവേശവും കൊണ്ട് പ്രേക്ഷകർക്ക് മതിമറന്ന് ആസ്വദിക്കാൻ കഴിയുന്ന ഒരു ദൃശ്യാനുഭവം അജഗജാന്തരത്തിന് നൽകാൻ കഴിയും എന്ന് ഈ ട്രൈലർ സൂചിപ്പിക്കുന്നുണ്ട്. ഡിസംബർ 23ന് അജഗജാന്തരം തീയേറ്ററുകളിൽ പുറത്തിറങ്ങുകയാണ്. Also Read: നിവിന്‍ പോളിയുടെ ഡയറ്റ് രീതികളെ കുറിച്ച് ഗ്രേസ് ആന്റണിയുടെ 'ഞെട്ടിക്കുന്ന' വെളിപ്പെടുത്തല്‍
ഗംഭീര ആക്ഷൻ സീക്വൻസുകളുമായി ഒരുങ്ങുന്ന ഈ ചിത്രം ആൻ്റണി വർഗീസിൻ്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങൾ ആണ് ചിത്രത്തിൻ്റെ പ്രമേയം. വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ അജഗജാന്തരം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.
ഉത്സവപ്പറമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ചിത്രത്തിൽ ആൻ്റണി പെപ്പെയോടൊപ്പം അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Also Read: അശ്വതി ശ്രീകാന്ത് എഴുതിയ കുഞ്ഞെല്‍ദോയിലെ ലിറിക്കല്‍ വീഡിയോ പുറത്ത്
സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് ഗോകുൽ ദാസ്, വസത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പി.ആർ.ഒ. മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ഹെയിൻസ് എന്നിവരാണ്.
Also Watch :