ആപ്പ്ജില്ല

Sunny wayne കുട്ടിജാനു ഇനി 'അനുഗ്രഹീതൻ ആൻ്റണി'യുടെ നായിക

കുഞ്ഞുണ്ണിയുടെ കുണ്ഠിതങ്ങൾ എന്നായിരുന്നു ആദ്യം ചിത്രത്തിനിട്ട പേര്. തൊടുപുഴയാണ് ചിത്രത്തിൻ്റെ ലൊക്കേഷൻ. കഥാതന്തുവാണ് തന്നെ ഏറെ ആകർഷിച്ചതെന്നും, ഒരു നായ ചിത്രത്തിലെ പ്രധാന ഘടകമാണെന്നും സണ്ണി പറഞ്ഞു

Samayam Malayalam 21 Jan 2019, 7:52 pm

ഹൈലൈറ്റ്:

  • അനുഗ്രഹീതൻ ആൻ്റണിയായി സണ്ണി വെയ്ൻ എത്തുന്നു
  • പ്രിൻസ് ജോയാണ് സംവിധായകൻ
  • 96 ലെ കുട്ടിജാനുവായി അഭിനയിച്ച ഗൗരി കിഷനാണ് നായിക
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam a
അനുഗ്രഹീതൻ ആൻ്റണിയായി സണ്ണി വെയ്ൻ എത്തുന്നു. മിഥുൻ മാനുവൽ തോമസിൻ്റെ അസോസിയേറ്റ് ആയിരുന്ന പ്രിൻസ് ജോയാണ് സംവിധായകൻ. തമിഴിലെ സൂപ്പർ ഹിറ്റ് 96 ലെ കുട്ടിജാനുവായി അഭിനയിച്ച ഗൗരി കിഷനാണ് നായികയായി എത്തുന്നത്. ചിത്രത്തിൻ്റെ പൂജ ചടങ്ങുകൾ ഇന്ന് നടന്നു. അനുഗ്രഹീതൻ ആൻ്റണിയുടെ പോസ്റ്റർ ശ്രദ്ധിക്കപ്പെട്ടിരുന്നു

ചിത്രത്തിൻ്റെ തിരക്കഥ നവീൻ ടി മണിലാലിൻ്റേതാണ്. റേറ്റ് കോൺ സിനിമാസിന് വേണ്ടി തുഷാർ എസ് ചിത്രം നിർമ്മിക്കുന്നു. 96ൽ തൃഷയുടെ ബാല്യകാലം അവതരിപ്പിച്ച ഗൗരി കിഷൻ വൈക്കം സ്വദേശിയാണ്. സ്ക്രിപ്റ്റിൽ വായിച്ചപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ലെന്നാണ് ഗൗരി ചിത്രത്തെക്കുറിച്ച് പറയുന്നത്. നീലാകാശം പച്ചക്കടലിലെ സണ്ണിവെയ്നിൻ്റെ അഭിമുഖം ആകർഷിച്ചുവെന്നും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും ഗൗരി പറഞ്ഞു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്