ആപ്പ്ജില്ല

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായിക അനുപമ പരമേശ്വരന്‍

ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്

TNN 14 Aug 2016, 6:14 pm
എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായി അനുപമ പരമേശ്വരന്‍. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അനുപമയുടെ മൂന്നാമത്തെ മലയാള ചിത്രമാണിത്. നേരത്തെ പൃഥ്വീരാജ് നായകനായ ജയിംസ് ആന്‍ഡ് ആലീസ് എന്ന ചിത്രത്തില്‍ അനുപമ അതിഥി വേഷത്തില്‍ എത്തിയിരുന്നു.
Samayam Malayalam anupama as dulquers heroine in sathyan anthikad movie
സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായിക അനുപമ പരമേശ്വരന്‍


സത്യന്‍ അന്തിക്കാടിന്‍റെ ചിത്രത്തില്‍ ആദ്യമായി ദുല്‍ഖര്‍ നായകനാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തില്‍ ഉണ്ട്. ചിത്രത്തിന്‍റെ പേര് ഇതുവരെ തീരുമാനമായിട്ടില്ല. ചിത്രത്തില്‍ മറ്റൊരു നായിക കൂടിയുണ്ടെങ്കിലും അതാരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. മുകേഷ്, ഇന്നസെന്‍റ്, വിനു മോഹന്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്. റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം പകരുന്നത്. എസ് കുമാറാണ് ഛായാഗ്രാഹകന്‍. ഈ മാസം 25ഓടെ ഷൂട്ടിംഗ് ആരംഭിക്കും. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്