ആപ്പ്ജില്ല

'അരവിന്ദന്‍റെ അതിഥികള്‍' ടീസര്‍ പുറത്തിറങ്ങി

ശ്രീനിവാസനും മകൻ വിനീതും ഒരുമിക്കുന്ന ചിത്രം അരവിന്ദന്‍റെ അതിഥികളുടെ ടീസർ പുറത്തിറങ്ങി.

Samayam Malayalam 1 Apr 2018, 2:39 pm
ശ്രീനിവാസനും മകൻ വിനീതും ഒരുമിക്കുന്ന ചിത്രം അരവിന്ദന്‍റെ അതിഥികളുടെ ടീസർ പുറത്തിറങ്ങി. ഒരിടവേളയ്ക്ക് ശേഷമാണ് അച്ഛനും മകനും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നത്. എം. മോഹൻ ആണ് ചിത്രത്തിന്‍റെ സംവിധായകൻ.
Samayam Malayalam aravindante athidhikal teaser is out
'അരവിന്ദന്‍റെ അതിഥികള്‍' ടീസര്‍ പുറത്തിറങ്ങി


ചിത്രത്തിൽ ശ്രീനിവാസൻ, വിനീത്, ശാന്തി കൃഷ്ണ, ഉർവ്വശി, കെപിഎസി ലളിത,സലിം കുമാർ, ദേവൻ, ബിജു കുട്ടൻ, ഷമ്മി തിലകൻ തുടങ്ങിയ നീണ്ട താരനിരകൾ തന്നെ അണിനിരക്കുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം ശ്രീനിവാസൻ, ഉർവശി, ശാന്തി കൃഷ്ണ എന്നിവർ ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. നർമ്മത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള ചിത്രത്തിൽ വടക്കൻ കർണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായാണ് വിനീത് ശ്രീനിവാസൻ എത്തുന്നത്.

നിഖില വിമലയാണ് ചിത്രത്തിലെ നായിക. പതിയാറ എന്‍റർടെയ്മിന്‍റെ ബാനറിൽ പ്രദീപ് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്.


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്