ആപ്പ്ജില്ല

തമിഴ് ‌താരം അരുൺ വിജയ് അറസ്‌റ്റിൽ

മദ്യപിച്ച് വാഹനമോടിച്ച തമിഴ്‌താരം അരുൺ വിജയ് അറസ്‌റ്റിൽ.

TNN 27 Aug 2016, 7:00 pm
ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ച തമിഴ്‌താരം അരുൺ വിജയ് അറസ്‌റ്റിൽ. ചെന്നൈ നുങ്കമ്പാക്കം പോലീസാണ് അരുൺ വിജയ്‌യെ അറസ്‌റ്റ് ചെയ്‌തത്.
Samayam Malayalam arun vijay caught in drunk and drive case
തമിഴ് ‌താരം അരുൺ വിജയ് അറസ്‌റ്റിൽ


ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം. താരവും ‌കുടുംബവും ‌യാത്ര ചെയ്‌തിരുന്ന കാർ പോലീസ് വാഹനത്തിൽ ഇടിച്ചു. ‌തുടർന്ന് ഡ്രൈവറെ കസ്‌റ്റഡിയിൽ എടുത്തപ്പോഴാണ് അത് അരുൺ വിജയ് ആണെന്നും ഇയാൾ മദ്യപിച്ചിട്ടുണ്ടെന്നും മനസിലായത്.

ഒരു ‌പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടമുണ്ടായത്. അരുൺ വിജയ്‌യുടെ ഭാര്യയും മക്കളും അപകടസമയത്ത് ‌വണ്ടിയിൽ ഉണ്ടായിരുന്നു. സുരക്ഷാ ഉപകരണങ്ങൾ ഉണ്ടായിരുന്ന വാഹനമായതിനാൽ ആർക്കും പരിക്കില്ല. ‌കാർ കസ്‌റ്റഡിയിലെടുത്ത പോലീസ് താരത്തിനെതിരെ കേസെടുത്തു.

പ്രശസ്‌ത നടൻ വിജയ്‌കുമാറിന്റെയും അന്തരിച്ച നടി മഞ്‌ജുളയുടെയും മകനാണ് അരുൺ വിജയ്. ഗൗതം ‌മേനോൻ ചിത്രമായ 'യെന്നൈ അറിന്താൽ' എന്ന ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് അരുൺ വിജയ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്