ആപ്പ്ജില്ല

ആസിഫ് ഇനി 'അണ്ടര്‍വേൾഡ്'മാസ് ഹീറോ; സംവിധാനം അരുണ്‍ കുമാര്‍ അരവിന്ദ്

'അണ്ടര്‍വേൾഡ്' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.

Samayam Malayalam 7 Oct 2018, 1:59 pm
ആസിഫ് നായകനായ മന്ദാരം തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ഏഴ് വേറിട്ട ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തിന് മികച്ച രീതിയിലുള്ള പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. പ്രണയ നായകനെന്ന ഇമേജിൽ നിന്ന് മാസ് ഹാറോ ആകാനൊരുങ്ങുകയാണ് ആസിഫ്. കാറ്റ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ അരുൺ കുമാ‍ര്‍ അരവിന്ദ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ മാസ്സ് നായകനായാണ് ആസിഫ് ഇനി എത്തുക.
Samayam Malayalam ആസിഫ് ഇനി മാസ് നായകൻ; സംവിധാനം അരുണ്‍ കുമാര്‍ അരവിന്ദ്
ആസിഫ് ഇനി മാസ് നായകൻ; സംവിധാനം അരുണ്‍ കുമാര്‍ അരവിന്ദ്


'അണ്ടര്‍വേൾഡ്' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ആസിഫ് തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. അടുത്ത വര്‍ഷം ജനുവരിയോടെ ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിക്കും. കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ആസിഫ് ഇപ്പോൾ തലശ്ശേരിയിലാണ് ഉള്ളത്. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രമാണ് ആസിഫിൻ്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്