നവാഗതനായ രാഹുല്‍ രാമചന്ദ്രന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ജീം ബൂം ബാ' വ്യാഴാഴ്ച തീയേറ്ററുകളിലെത്തും. ചിത്രത്തിൽ അസ്കര്‍ അലിയാണ് നായക വേഷത്തിലെത്തുന്നത്. ബേസിൽ കഞ്ഞിക്കുഴി എന്ന കഥാപാത്രമായാണ് അസ്കര്‍ എത്തുന്നത്. അസ്കര്‍ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ മുൻപ് പുറത്ത് വിട്ടിരുന്നു. പുക വലിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. അതിനാൽ തന്നെ ‘പുകൈ പിടിപ്പത് പുട്രുനൊയ് ഉണ്ടാക്കും, മട്രും ഉയിരെ കൊല്ലും.’ എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തില്‍ ആസഫ് അലിയുടെ സഹോദരനായ അസ്കര്‍ അലി, അഞ്ജു കുര്യന്, ബൈജു സന്തോഷ്, നേഹ സക്സേന, അനീഷ് ഗോപാല്‍, കണ്ണന് നായര്‍, ലിമു ശങ്കര്‍, രാഹുല്‍ നായര്‍, മോളി കണ്ണമാലി തുടങ്ങിയവരാണ് അണിനിരക്കുന്നത്.
2017-ൽ പുറത്തിറങ്ങിയ ഹണീ ബീ 2.5 എന്ന ചിത്രത്തിലൂടെയാണ് അസ്കര്‍ അലി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് അരുൺ വൈഗ സംവിധാനം ചെയ്ത ചെമ്പരത്തിപൂവ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ബിനു സദാനന്ദൻ സംവിധാനം ചെയ്ത കാമുകി എന്ന ചിത്രത്തിലാണ് കഴിഞ്ഞ വര്‍ഷം അവസാനമായി അസ്കര്‍ അഭിനയിച്ചിരുന്നത്.