ആപ്പ്ജില്ല

മൈക്കിളപ്പനേക്കാളും മികച്ചതായി തോന്നിയത് ചുറ്റിലുമുള്ളവരാണെന്ന് അശ്വതി! ഭീഷ്മപർവത്തെക്കുറിച്ചുള്ള പോസ്റ്റിന് മറുപടിയുമായി ആരാധകരും

മമ്മൂട്ടി അമല്‍നീരദ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായ ഭീക്ഷ്മപര്‍വം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് ചിത്രം 50 കോടി ക്ലബില്‍ കയറിയത്. സിനിമ കണ്ടതിന് ശേഷം തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് അശ്വതി.

Samayam Malayalam 10 Mar 2022, 1:39 pm
അഭിനേത്രിയായ അശ്വതി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിഗ് ബോസ് എപ്പിസോഡുകളെക്കുറിച്ച് വിലയിരുത്തലുകളുമായി താരം കൃത്യമായി എത്തിയിരുന്നു. പുതിയ സിനിമകള്‍ കണ്ടതിന് ശേഷം സ്വന്തം അഭിപ്രായം പറഞ്ഞും താരമെത്താറുണ്ട്. മമ്മൂട്ടി ചിത്രമായ ഭീക്ഷ്മപര്‍വത്തെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് താരമിപ്പോള്‍. മമ്മൂട്ടിയേക്കാളും പ്രകടനത്തില്‍ ഗംഭീരമെന്ന് തോന്നിയത് ചുറ്റുമുള്ളവരാണെന്ന കമന്റിനെ വിമര്‍ശിച്ച് ആരാധകരെത്തിയിരുന്നു.
Samayam Malayalam aswathy s review about bheeshma parvam movie went viral
മൈക്കിളപ്പനേക്കാളും മികച്ചതായി തോന്നിയത് ചുറ്റിലുമുള്ളവരാണെന്ന് അശ്വതി! ഭീഷ്മപർവത്തെക്കുറിച്ചുള്ള പോസ്റ്റിന് മറുപടിയുമായി ആരാധകരും

ഭീഷ്മപർവ്വം,"ഇവിടെ ആരാരും കരയുകില്ല" എന്ന് പാട്ടിൽ പറയുന്നപോലെ "ടിക്കറ്റ് എടുക്കുന്നോർ കരയുകില്ല. മൈക്കിൾ അപ്പനേക്കാൾ (മമ്മുക്ക) എനിക്കു പ്രകടനത്തിൽ ഗംഭീരം എന്ന് തോന്നിയത് ചുറ്റിനുമുള്ളവരുടെ ആണെന്ന്. ഇന്റർവെൽ വരെ ഒരു അമൽ നീരദ് ചിത്രത്തിന്റെ സ്ലോ മോഷൻ കാര്യങ്ങൾ എല്ലാം ഉണ്ടെങ്കിലും ആ സമയങ്ങൾ പ്രേക്ഷകരെ മടുപ്പിക്കാതെ പീറ്റർ (ഷൈൻ ടോം ചാക്കോ) കൊണ്ട് പോയി. ഇന്റർവെലിനു ശേഷം ആണെങ്കിൽ, അജാസ് (സൗബിൻ ഷാഹിർ) തൂത്തു വാരി അങ്ങെടുത്തു. പ്രത്യേകിച്ച് പറുദീസ
എന്ന പാട്ടിനു ശേഷം അടിപൊളി. ഓരോരുത്തരും കിട്ടിയ കഥാപാത്രങ്ങൾ പ്രേക്ഷകർക്കു മുന്നിൽ ജീവിച്ചു കാണിച്ചു തന്നു.
ശ്രീ നെടുമുടി വേണു, ലളിതാമ്മ ഇവരെ സ്‌ക്രീനിൽ കണ്ടപ്പോൾ രണ്ടു പേരും നമ്മളെ വിട്ടുപോയി എന്നത് മറന്നേ പോയി. വീക്ക്‌ഡെയ്‌സിൽ സാധാരണ തിരക്ക് കുറവായിരിക്കുമല്ലോ എന്ന് കരുതി ആണ് രാത്രി ഷോയ്ക്കു പോയത്. പക്ഷെ ആളുകളെ കണ്ടപ്പോൾ ഒരു നിമിഷം ഞാനൊന്ന് ചിന്തിച്ചു ദൈവമേ ഇന്ന് വീക്കെൻഡ് ആണോ എന്ന്, എന്തായാലും ഇസ്തായി എന്നുമായിരുന്നു അശ്വതി കുറിച്ചത്.

ഭീഷ്മപർവത്തെക്കുറിച്ചുള്ള പോസ്റ്റിന് മറുപടിയുമായി ആരാധകരും


നിരവധി പേരാണ് അശ്വതിയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. പടം കണ്ട എല്ലാരും ഇത് തന്നെയാണ് പറയുന്നത്. സൗബിനും ഷൈനും കിടു. 70കാരന്റെ ആറാട്ട് മമ്മൂട്ടി അത് ഒരു സ്വകാര്യ അഹങ്കാരമാണ്. മൈക്കിൾ അപ്പൻ മുന്നിൽ വട വൃക്ഷം പോലെ നിന്നത് കൊണ്ടാണ് മറ്റുള്ളവരുടെ പെർഫോമൻസ് അവർക്ക് മികച്ചത് ആകാൻ പറ്റിയത്.
മമ്മൂക്ക രോമാഞ്ചം ആണെന്നും തുടക്കം മുതൽ ഒടുക്കം വരെ സിനിമയിൽ നിറഞ്ഞു നിൽക്കുന്നത് ഒന്നും താങ്കൾ കണ്ടില്ലേ. കൊച്ചു കുഞ്ഞു വരെ പറയുന്നു മമ്മൂട്ടി സൂപ്പർ എന്ന് വീഡിയോ കണ്ടോ. അതൊക്കെ ആരും പറയിച്ചതല്ല. പിന്നെ സൗബിൻ തകർപ്പൻ പ്രകടനമാണ് നൽകിയത് അതിൽ ആർക്കും എതിരഭിപ്രായമില്ല. ഗേറ്റ് തുറന്നു സൗബിൻ വരുന്ന വരവ് ആ സിനിമയിൽ സൗബിൻ ഉൾപ്പെടെ ഉള്ളവർ പോലും കരുതാത്ത വിധത്തിൽ ആണ്. അത് ഗംഭീരമാണ്. പക്ഷേ സിനിമ മൊത്തത്തിൽ മമ്മൂക്കയുടെ കയ്യിൽ ആണ്. അതുകൊണ്ടാണ് ഇത്രയും ഹൈപ്പിൽ പോയത്. മമ്മൂട്ടിയേക്കാളും ഗംഭീരമെന്ന് തോന്നിയത് ചുറ്റുമുള്ളവരാണെന്ന വിലയിരുത്തലിന് നിരവധി പേരാണ് മറുപടി നൽകിയിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്