ആപ്പ്ജില്ല

അര്‍ച്ചന പത്മിനിയുടെ ആരോപണങ്ങൾ തള്ളി ബി.ഉണ്ണികൃഷ്ണൻ

അര്‍ച്ചനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി.ഉണ്ണികൃഷ്ണന്‍

Samayam Malayalam 13 Oct 2018, 8:38 pm
കൊച്ചി:ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിനിടെ തനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നടി അര്‍ച്ചന പത്മിനിക്കെതിരെ ബി ഉണ്ണികൃഷ്ണൻ രംഗത്ത്. ആരോപണങ്ങൾ ശരിയല്ലെന്ന് വ്യക്തമാക്കി സംവിധായകൻ രംഗത്തെത്തി. സാങ്കേതിക പ്രവര്‍ത്തകനെതിരെ ഫെഫ്ക നടപടിയെടുത്തെന്നും ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. സാങ്കേതിക പ്രവര്‍ത്തന്‍ ഇപ്പോഴും സസ്പെന്‍ഷനിലാണെന്നും അര്‍ച്ചനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
Samayam Malayalam അര്‍ച്ചന പത്മിനിയുടെ ആരോപണങ്ങൾ തള്ളി ബി.ഉണ്ണികൃഷ്ണൻ
അര്‍ച്ചന പത്മിനിയുടെ ആരോപണങ്ങൾ തള്ളി ബി.ഉണ്ണികൃഷ്ണൻ


മമ്മൂട്ടിയുടെ 'പുള്ളിക്കാരാന്‍ സ്റ്റാറാ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നുമുണ്ടായ ദുരനുഭവത്തെ പറ്റി പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് അര്‍ച്ചന ചൂണ്ടിക്കാട്ടിയിരുന്നു. ഇതെ പറ്റി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് നേരിട്ടാണ് താൻ പരാതി നല്‍കിയതെന്നും അര്‍ച്ചന വ്യക്തമാക്കിയിരുന്നു. തനിക്കിപ്പോള്‍ അവസരങ്ങള്‍ ഒന്നുമില്ലെന്നും എന്നാല്‍ ആരോപണവിധേയന്‍ സിനിമയില്‍ സജീവമാണെന്നും അര്‍ച്ചന തുറന്നടിച്ചിരുന്നു.

കുറ്റാരോപിതനായ ദിലീപിനെ നായകനാക്കി സിനിമയെടുക്കമെന്ന് പറഞ്ഞ ബി.ഉണ്ണികൃഷണനെ രൂക്ഷമായി വിമര്‍ശിച്ച് റിമ കല്ലിങ്കലും രംഗത്തെത്തിയിരുന്നു. എന്നാല്‍ ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്,കുറ്റക്കാരനല്ലെന്നും ദിലീപിനെ വച്ച് സിനിമ ചെയ്യുന്നതില്‍ തെറ്റില്ലെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്