ആപ്പ്ജില്ല

ബേസിലിന് കിട്ടിയ 'വിവാഹസമ്മാനം' അൽപം സ്പെഷ്യലാണേ...

ബിഗ്ബഡ്‍‍ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ എഴുപത്തിയഞ്ച് ശതമാനവും വിദേശത്താകും ചിത്രീകരണം

TNN 17 Aug 2017, 10:50 am
ഗോദ, കുഞ്ഞിരാമായണം എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ യുവ സംവിധായകൻ ബേസിൽ ജോസഫ് ഇന്ന് വിവാഹിതയാകുകയാണ്. ഈ സുദിനത്തിൽ ബേസിലിന് കിട്ടിയ വിവാഹ സമ്മാനവും അൽപം സ്പെഷ്യലാണ്. ബേസിൽ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ബേസിലിന്‍റെ അടുത്ത ചിത്രത്തിൽ നായകനാകുന്നത്. കൂടെ ടോവിനോയുമുണ്ടാകും.സിനിമയുടെ കഥയും തിരക്കഥയും നിർവഹിക്കുന്നത് സൂപ്പർഹിറ്റ് തിരക്കഥാകൃത്തായ ഉണ്ണി ആറാണ്.
Samayam Malayalam basil josephs biggest wedding day gift
ബേസിലിന് കിട്ടിയ 'വിവാഹസമ്മാനം' അൽപം സ്പെഷ്യലാണേ...


ബിഗ്ബഡ്‍‍ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ എഴുപത്തിയഞ്ച് ശതമാനവും വിദേശത്താകും ചിത്രീകരണം. ഇ ഫോർ എന്‍റർറ്റെെൻമെന്‍റ്സിനു വേണ്ടി മുകേഷ് ആർ മേത്തയും സി .വി സാരഥിയും കൂടാതെ AVA പ്രൊഡക്ഷൻസിന് വേണ്ടി A.V അനൂപും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബേസിലിന്‍റെ വിവാഹദിനത്തിൽ മമ്മൂട്ടിയും ഉണ്ണി ആറും നൽകിയ ഏറ്റവും വലിയ വിവാഹ സമ്മാനമാണ് ഈ സിനിമ എന്നാണ് ബേസിൽ പറയുന്നത്.

ഇതേ പറ്റി ബേസിൽ വളരെ രസകരമായാണ് ഫേസ്ബുക്കിൽ കുറിച്ചത്. "കുറച്ചു തിരക്കുണ്ട് . പോയി കല്യാണം കഴിച്ചേച്ചും വരാം... പുതിയ ജീവിതവും പുതിയ സിനിമയും അടിപൊളി ആവാൻ എല്ലാവരും ഒന്ന് ആശംസിച്ചേരെ" എന്നും ബേസിൽ കുറിച്ചു...

ബേസിലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം

നമസ്കാരം . ഇന്ന് ചിങ്ങം ഒന്ന് . എന്റെ കല്യാണം ആണ് . ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാർത്ത കൂടി ഉണ്ട് . അടുത്ത സിനിമ. നമ്മുടെ സ്വന്തം മമ്മൂക്കയും ടോവിനോയും നായകന്മാരാകുന്നു. എഴുതുന്നത് ഉണ്ണി ചേട്ടൻ ( ഉണ്ണി.ആർ ). നിർമാണം ഇ ഫോർ എന്‍റർട്ടൈൻമെന്‍റ്സിനു വേണ്ടി മുകേഷ് ആർ മേത്ത , സി .വി സാരഥി കൂടെ AVA പ്രൊഡക്ഷൻസിന് വേണ്ടി A.V അനൂപും ചേർന്ന് നിർവഹിക്കുന്നു . ബാക്കി വിവരങ്ങൾ വഴിയേ അറിയിക്കാം ..
കുറച്ചു തിരക്കുണ്ട് . പോയി കല്യാണം കഴിച്ചേച്ചും വരാം . പുതിയ ജീവിതവും പുതിയ സിനിമയും അടിപൊളി ആവാൻ എല്ലാവരും ഒന്ന് ആശംസിച്ചേരെ .വൈകിട്ട് നല്ല ചെത്ത് കല്യാണ ഫോട്ടോസും ആയിട്ട് വരാം. അപ്പൊ ബൈ ബൈ 😊




Basil Joseph's Biggest Wedding Day Gift

Young Director Basil Joseph's Biggest Wedding Day Gift revealed, Mega Star Mammootty will play lead role along with Tovino Thomas in his Next. Unni R's Screenplay and story becoming Movie by Godha Director Basil Joseph.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്