ആപ്പ്ജില്ല

രക്തം നൽകിയാൽ മഞ്ജുവിനൊപ്പം ഒരു സെൽഫി

തിരഞ്ഞെടുക്കപ്പെടുന്ന ജേതാക്കള്‍ക്ക് നടി മഞ്ജുവാര്യര്‍ക്കൊപ്പം സെൽഫി എടുക്കാനുള്ള അവസരം

Samayam Malayalam 30 Sept 2018, 4:29 pm
തിരുവനന്തപുരം: ദേശീയ സന്നദ്ധ രക്തദാന ദിനമാണ് ഒക്ടോബര്‍ ഒന്നിന്. ഇതിന്‍റെ ഭാഗമായി സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി (കെഎസ്‌എസിഎസ്) റെഡ് റിബണ്‍ ക്ലബ് സെൽഫി മത്സരത്തിന് ക്ഷണിച്ചിരിക്കുകയാണ്. 'ഹാപ്പിനസ് ഈസ് ഡൊണേറ്റിംഗ് ബ്ലഡ്'എന്ന സന്ദേശം പ്രമേയമാക്കി നടത്തുന്ന രക്തദാന ക്യാമ്പിൽ നിന്നും പങ്കുവയ്ക്കുന്ന സെൽഫി അധിഷ്ഠിതമാക്കി തിരഞ്ഞെടുക്കപ്പെടുന്ന ജേതാക്കള്‍ക്ക് നടി മഞ്ജുവാര്യര്‍ക്കൊപ്പം സെൽഫി എടുക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
Samayam Malayalam 42604157_2102191879804918_1310954409651339264_n


18 വയസ്സുപൂര്‍ത്തിയായവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാവുന്നത്. രക്തം എവിടെയാണ് നല്‍കിയത് എന്ന് വ്യക്തമാക്കുന്ന തരത്തില്‍ എടുത്ത സെല്‍ഫി കെഎസ്എസിഎസിന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കണം. സെല്‍ഫി പേജില്‍ പോസ്റ്റ് ചെയ്യുന്നതിനൊപ്പം പേര്, വയസ്, ജനനതീയതി, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, രക്തദാനം എന്നിവയും ഒക്ടോബര്‍ 5 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കുമുമ്പ് ലഭിക്കണം. അഥവാ ksacs.sm@gmail.com എന്ന ഇമെയില്‍ വിലാസത്തിലും അയയ്ക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്