ആപ്പ്ജില്ല

മമ്മൂട്ടിചിത്രത്തിന്‍റെ തമിഴ് പതിപ്പ് 'ഭാസ്ക്കർ ഒരു റാസ്ക്കൽ': ട്രെയിലർ

അരവിന്ദ് സാമിയും അമല പോളുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്

TNN 14 Dec 2017, 3:32 pm
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സിദ്ധിക്ക് സംവിധാനം ചെയ്ത 'ഭാസ്ക്കര്‍ ദ് റാസ്ക്കല്‍'ന്‍റെ തമിഴ് പതിപ്പ് 'ഭാസ്ക്കർ ഒരു റാസ്ക്കൽ'ന്‍റെ ട്രെയിലര്‍ പുറത്ത് വിട്ടു. സിദ്ധിക്ക് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരവിന്ദ് സാമിയും അമല പോളുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. മലയാളത്തിൽ മമ്മൂട്ടിയും നയൻതാരയുമായിരുന്നു മുഖ്യവേഷങ്ങൾ അവതരിപ്പിച്ചിരുന്നത്. നടൻ സിദ്ദിഖ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Samayam Malayalam bhaskar oru rascal trailer is out starring aravind swamy and amala paul
മമ്മൂട്ടിചിത്രത്തിന്‍റെ തമിഴ് പതിപ്പ് 'ഭാസ്ക്കർ ഒരു റാസ്ക്കൽ': ട്രെയിലർ


മീനയുടെ മകൾ ബേബി നൈനികയും സൂരി, മരേഷ്, റോബോ ശങ്കർ എന്നിവരുമാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഡി ഇമ്മനാണ് ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്.


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്