ആപ്പ്ജില്ല

'അഗ്‌നി നച്ചത്തിര'ത്തിന്‍റെ റീമേക്കിൽ നായകനായി ധനുഷ്

മണി രത്‌നം ചിത്രം 'അഗ്‌നി നച്ചത്തിര'ത്തിന്‍റെ റീമേക്കിലാണ് ബിജോയിയും ധനുഷും ഒന്നിയ്ക്കുന്നത്

TNN 24 Jul 2016, 11:59 am
'വാസിറി'ലൂടെ ബോളിവുഡിൽ ശക്തമായ സാനിധ്യം അറിയിച്ച ബിജോയ് നമ്പ്യാർ അടുത്ത ചിത്രവുമായി എത്തുന്നു. ധനുഷ് ആണ് ചിത്രത്തിലെ നായകനാകുന്നത്.
Samayam Malayalam bijoy nambiar and danush unites for agni nakshathiram remake
'അഗ്‌നി നച്ചത്തിര'ത്തിന്‍റെ റീമേക്കിൽ നായകനായി ധനുഷ്


1988ൽ പുറത്തിറങ്ങിയ മണി രത്‌നം ചിത്രം 'അഗ്‌നി നച്ചത്തിര'ത്തിന്‍റെ റീമേക്കിലാണ് ബിജോയിയും ധനുഷും ഒന്നിയ്ക്കുന്നത്. അമല,കാർത്തിക,പ്രഭു എന്നിവരായിരുന്നു അഗ്‌നി നച്ചത്തിരത്തിലെ താരങ്ങൾ.

ധനുഷിന് ചേരും വിധത്തിൽ കഥയിൽ പലമാറ്റങ്ങളും സംവിധായകൻ വരുത്തിയിട്ടുണ്ട്. 'രാ‍ഞ്ജന' എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം അമിതാഭ് ബച്ചനോടൊപ്പം 'ഷമിതാബി'ലും ധനുഷ് അഭിനയിച്ചിരുന്നു.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ ആദ്യം നിശ്ചയിച്ചിരുന്നത് വിക്കി കൗശാലിനെയും ഹർഷവർധൻ റാണെയും ആണ്. എന്നാൽ വിക്കി കതിരക്കുകള്‍ കാരണം പിന്മാറിയതിന് ശേഷമാണ് ധനുഷിനെ ഈ കഥാപാത്രത്തിലേക്ക് പരിഗണിച്ചത്.

ചിത്രത്തിന്‍റെ ചിത്രീകരണം അടുത്ത മാസം മുതൽ ആരംഭിക്കുമെന്നാണ് സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്