ആപ്പ്ജില്ല

ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ സിനിമ ഇനി 'പോരാട്ടം'

ഏറ്റവും ചെലവു കുറഞ്ഞ സിനിമയുമായി ഏതാനും പേർ എത്തിയിരിക്കുകയാണ്

TNN 9 Aug 2017, 7:45 pm
കൊച്ചി: കോടികളുടെ തിളക്കത്തിൽ മലയാള സിനിമ കുതിക്കുകയാണ്. എന്നാൽ ആ ഗണത്തിൽ പെടാതെ ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ സിനിമയുമായി ഏതാനും പേർ എത്തിയിരിക്കുകയാണ്. ''പോരാട്ടം'' എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന മുഴുനീള ഫീച്ചർ ഫിലിം നിര്‍മിക്കാന്‍ ആകെ വന്ന ചെലവ് 25,000 രൂപമാത്രം. സുഹൃത്തുക്കളുടെ സഹായത്തോടെ പ്ലാന്‍ ബി ഇന്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ വെറും 25,000 രൂപയ്ക്കാണ് സംവിധായകന്‍ ബിലഹരിയും സംഘവും ചിത്രമൊരുക്കിയിരിക്കുന്നത്.
Samayam Malayalam bilaharis film porattam low budget movie
ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ സിനിമ ഇനി 'പോരാട്ടം'


അതീവ രഹസ്യമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം. 15 ദിവസം കൊണ്ടു ചിത്രീകരണം പൂര്‍ത്തിയാക്കി. സംവിധായകന്റെ ബന്ധുക്കളുടെ വീടുകളില്‍ ചിത്രീകരണം. നായകനായി അഭിനയിച്ച നവജിത്ത് നാരായണനും നായിക ശാലിന്‍ സോയും മാത്രമായിരുന്നു മുന്‍ പരിചയമുള്ള അഭിനേതാക്കള്‍. ബാക്കി എല്ലാം പുതുമുഖങ്ങള്‍. തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ നവജിത്ത് എന്നും എപ്പോഴും, എന്നു നിന്റെ മൊയ്തീന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കമലിന്റെ ആമിയില്‍ ചങ്ങമ്പുഴയുടെ വേഷം അവതരിപ്പിക്കുന്നത് നവജിത്താണ്.

ശരിക്കും പോരാട്ടം തന്നെയായിരുന്നു സിനിമയുടെ ചിത്രീകരണം. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചു, ഇതില്ലാപ്പോള്‍ പട്ടിണി കിടന്നു. ക്യാമറാമാന്‍ അടക്കമുള്ള സാങ്കേതിക പ്രവര്‍ത്തകരെല്ലാം പ്രതിഫലം വാങ്ങാതെയാണ് പ്രവര്‍ത്തിച്ചത്. ശ്രീരാജ് രവീന്ദ്രന്‍ കാമറ ചെയ്യുന്നതിനോടൊപ്പം , നിര്‍മാതാക്കളില്‍ ഒരാള്‍ ആകുന്നു. ശ്രീരാജ് ആ സമയം വാങ്ങിയ മാര്‍ക്ക് 4 ല്‍ ഫോര്‍കെ ക്വാളിറ്റിയില്‍ ആണ് ചിത്രം ഷൂട്ട് ചെയ്തത്.

ടെക്‌നിക്കല്‍ ക്രൂവില്‍ എല്ലാവരും തന്നെ ഒരു രൂപ പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തിനൊപ്പം സഹകരിച്ചത്. മാസങ്ങളായി ചിത്രത്തിന്റെ എഡിറ്റിങ്, കളറിങ് എന്നിവയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ആകാശ് ജോസഫ് വര്‍ഗീസ് , സംഗീത സംവിധായകന്‍ മുജീബ് മജീദ്, മഹേഷിന്റെ പ്രതികാരം , റാണി പദ്മിനി തുടങ്ങിയ ചിത്രങ്ങളില്‍ സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ച രജീഷ് കെ. രമണന്‍ , വിദേശത്തിരുന്നു സബ്‌ടൈറ്റില്‍സ് പൂര്‍ത്തിയാക്കിയ ശ്യാം നാരായണ്‍ എന്നിവരടക്കമുള്ള സിനിമ സ്വപ്നം കാണുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ അധ്വാനത്തിന്റെ ഫലമാണ് ഈ സിനിമ. ചലച്ചിത്ര മേളകളില്‍ റിലീസ് ചെയ്യാണ് സംവിധായകന്റെയും കൂട്ടരും തീരുമാനിച്ചിരിക്കുന്നത്.

bilahari's film porattam, a low budget movie

porattam is the most lowest budget movie ever.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്