ആപ്പ്ജില്ല

പദ്മാവതി നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി

മെര്‍സലിനെതരിയെുള്ള പ്രതിഷേധം കെട്ടടങ്ങും മുൻപേ പുതിയ ആവശ്യം

TNN 2 Nov 2017, 2:59 pm
ന്യൂ ഡൽഹി: വിജയ് ചിത്രം മെര്‍സലിലെ വിവാദസംഭാഷണങ്ങള്‍ നീക്കണമെന്ന ബിജെപി ആവശ്യത്തിനെതിരെയുള്ള പ്രതിഷേധം കെട്ടടങ്ങും മുന്‍പേ പുതിയ ആവശ്യവുമായി പാര്‍ട്ടി രംഗത്ത്. ബിജെപി വക്താവും ക്ഷത്രിയ നേതാവുമായ ഐ കെ ജഡേജ സഞ്ജയ് ലീലാ ബൻസാലിയുടെ പുതിയ ചിത്രം പദ്മാവതി നിരോധിക്കുകയോ ചിത്രത്തിന്‍റെ റിലീസ് വൈകിപ്പിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ചിത്രത്തിൽ റാണി പദ്മാവതിയുടെ ചരിത്രം വികൃതമാക്കിയാണ് കാണിക്കുന്നതെന്നും ഇത് അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ക്ഷത്രിയ, രജ്‍‍പുത് വംശജരുടെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ഐ കെ ജഡേജ പറഞ്ഞു. ചിത്രത്തിൽ കാണുന്നതുപോലെ റാണി പദ്മാവതിയും അലാവുദ്ദീൻ ഖിൽജിയും തമ്മിൽ കണ്ടുമുട്ടുന്നില്ലെന്നാണ് ചരിത്രം പറയുന്നതെന്നും ഐ കെ ജഡേജ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.
Samayam Malayalam bjp demands to ban padmavati
പദ്മാവതി നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി


ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായി അനാവശ്യം സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനും നേതാക്കളുടെ വികാരം ശമിപ്പിക്കുന്നതിനുമായി ചിത്രം റിലീസിനു മുൻപേ രജ്‍‍പുത് നേതാക്കളുടെ മുന്‍പിൽ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്കും ചീഫ് ഇലക്ടറൽ ഓഫീസര്‍ക്കും കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്‍റെ റിലീസ് നിശ്ഛയിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ദീപിക പദുക്കോണ്‍ ആണ് പദ്‍‍മാവതിയെ അവതരിപ്പിക്കുന്നത്.

BJP demands to ban Padmavati

BJP Spokesperson and Kshatriya leader I K Jadeja demanded to ban or postpone the release of Sanjay leela Bhansali movie Padmavati.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്