ആപ്പ്ജില്ല

സെന്‍സര്‍ ബോര്‍ഡിനോട് കൊമ്പുകോര്‍ത്ത സിനിമകള്‍

സെൻസർ ബോർഡിനെ വെല്ലുവിളിച്ച ബോളിവുഡ് സിനിമകൾ...

TNN 21 Mar 2017, 12:47 pm
ഇന്ത്യയിലെ ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് സിനിമകള്‍ സാക്ഷ്യപ്പെടുത്തുന്നതിനേക്കാള്‍ സിനിമകള്‍ വെട്ടിക്കൂട്ടുന്നതിലാണ് താല്‍പര്യം. കുറച്ചു നാളുകളായി നിരവധി ബോളിവുഡ് സിനിമകള്‍ സെന്‍സര്‍ ബോര്‍ഡുമായി ഉടക്കിലാണ്. ഇവയെല്ലാം വലിയ വിവാദങ്ങളുമായി. പ്രധാനപ്പെട്ട സിനിമകള്‍ ഏതൊക്കെയെന്ന് അറിയാം.
Samayam Malayalam bollywood movies that fought hard against the indian censor board
സെന്‍സര്‍ ബോര്‍ഡിനോട് കൊമ്പുകോര്‍ത്ത സിനിമകള്‍


ഉഡ്‍താ പഞ്ചാബ്

പഞ്ചാബിലെ മയക്കുമരുന്ന് ഉപയോഗം പ്രമേയമാക്കിയ ഉഡ്‍താ പഞ്ചാബ്, പഞ്ചാബിനെ അധിക്ഷേപിക്കുന്നു എന്നാരോപിച്ചാണ് തടയപ്പെട്ടത്. 13 വെട്ടുകളാണ് സിനിമയ്ക്ക് വിധിച്ചത്. സംവിധായകന്‍ അനുരാഗ് കശ്യപ് ഹൈക്കോടതിയെ സമീപിച്ചതോടെ ഒരേയൊരു മാറ്റത്തോടെ ചിത്രം റിലീസ് ചെയ്‍തു.

എന്‍എച്ച് 10

സ്ക്രീനിലെ വയലന്‍സും തെറിവാക്കുകളുമാണ് അനുഷ്‍ക ശര്‍മ്മ നിര്‍മിച്ച സിനിമയ്ക്ക് വിനയായത്. 30 സീനുകള്‍ വെട്ടിമാറ്റാനാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. കടുത്ത ഏറ്റമുട്ടലിന് ഒടുവില്‍ ഒമ്പത് കട്ടുകള്‍ മാത്രം വരുത്തി സിനിമ റിലീസ് ചെയ്‍തു.

ബോംബേ വെല്‍വെറ്റ്

മോശം ഭാഷയെന്ന് ആരോപിച്ചാണ് അനുരാഗ് കശ്യപിന്‍റെ ബോംബേ വെല്‍വെറ്റിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്. എ സെര്‍ട്ടിഫിക്കാറ്റാണ് സിനിമയ്ക്ക് കിട്ടിയത്. അനുരാഗിന്‍റെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ U/A സെര്‍ട്ടിഫിക്കറ്റില്‍ സിനിമ റിലീസ് ചെയ്‍തു.


31 ഒക്ടോബര്‍

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ഈ ചിത്രം പുറത്തിറങ്ങിയത്. വിര്‍ ദാസ്, സോഹ അലി ഖാന്‍ എന്നിവരാണ് അഭിനയിച്ചത്. ആദ്യം ചിത്രത്തിന് അനുമതി നിഷേധിച്ച ബോര്‍ഡ്, കുറച്ചധികം സീനുകള്‍ വെട്ടിമാറ്റിയതിന് ശേഷം മാത്രമാണ് അനുമതി നല്‍കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്