ആപ്പ്ജില്ല

ഷിഹാബുദ്ദീനുമുന്നിൽ മെഗാസ്റ്റാർ മമ്മൂട്ടി മുട്ടുകുത്തി

വൈകല്യങ്ങള്‍ കാറ്റില്‍പ്പറത്തിയ ഷിഹാബുദ്ദീനുമുന്നിൽ മലയാളത്തിന്‍റെ

TNN 24 Nov 2016, 10:53 pm
കൊച്ചി : സ്വന്തം പ്രയത്‌നങ്ങളും ജീവിതാനുഭവങ്ങളുംകൊണ്ട് വൈകല്യങ്ങള്‍ കാറ്റില്‍പ്പറത്തിയ ഷിഹാബുദ്ദീനുമുന്നിൽ മലയാളത്തിന്‍റെ മെഗാതാരം മമ്മൂട്ടി മുട്ടുകുത്തി. കൈരളി ടി.വിയുടെ ലൈഫ് ടൈം അച്ചീവ്‍മെന്‍റ് പുരസ്കാരസമ‍ർപ്പണമായിരുന്നു വേദി. പ്രത്യേക പുരസ്കാരമായ ഫീനിക്സ് അവാർഡ് താരം ഷിഹാബുദ്ദീന് സമ്മാനിച്ചു. ദാരിദ്ര്യത്തിന്റെയും വൈകല്യത്തിന്റെയും കൊടുമുടിയില്‍ മനസ് തളര്‍ന്നു നിന്ന നിമിഷങ്ങളില്‍ ആത്മവിശ്വാസത്തിന്റെ അദൃശ്യ സാന്നിധ്യംകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു മടങ്ങിയ വ്യക്തിയാണ് മലപ്പുറത്തുള്ള സി.പി ഷിഹാബുദ്ദീൻ.
Samayam Malayalam c p shihabudheen bags phoenix award from megastar mamootty
ഷിഹാബുദ്ദീനുമുന്നിൽ മെഗാസ്റ്റാർ മമ്മൂട്ടി മുട്ടുകുത്തി



ചിത്രം-ആഷിഷ് കെ.വിൻസെന്റ്.

ജന്മനാ ഇരുകൈകളും കാലുകളും അംഗഭംഗം വന്ന ഷിഹാബുദ്ദീന്റെ ജനനസമയത്ത് അധികനാള്‍ ജീവിതമില്ലെന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചിരുന്നു. അംഗപരിമിതികളെ മറികടക്കണമെന്ന് തോന്നിയത് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. പിന്നെ പഠനത്തിലും കലയിലും താല്പര്യം പുലര്‍ത്തി. പത്താം ക്ലാസ്സ് പരീക്ഷയില്‍ 96 ശതമാനം മാര്‍ക്കോടെ വിജയിക്കാന്‍ സാധിച്ചു. പിന്നെ ഡിഗ്രിയും കഴിഞ്ഞ് കലയിലും ഏകാഗ്രത പുലര്‍ത്തി. ഇപ്പോള്‍ എം എ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥിയാണ്. കാലും കൈയുമില്ലാത്ത ഷിഹാബുദ്ദീന്‍ നൃത്തം, ചിത്രരചന, വയലിന്‍, പിയാനോ വായന എന്നിവയില്‍ അഗ്രഗണ്യനാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്