മുംബൈ: മദ്യലഹരിയില്‍ വാഹനം ഓടിച്ച് സീരിയൽ താരം ഇടിച്ച് തെറിപ്പിച്ചത് ഏഴു വാഹനങ്ങള്‍. മുംബൈയിലെ സാന്താക്രൂസ് റോഡിൽ ഇന്നലെയാണ് സംഭവം നടന്നത്. ടെലിവിഷൻ നടി രുഹി ശൈലേഷ്കുമാര്‍ സിംഗ് (30) ആണ് മദ്യലഹരിയില്‍ വാഹനം ഓടിച്ചിരുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍, 3 കാറുകള്‍ എന്നിവയ്ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ സംഭവത്തിന് ശേഷം ഇവരെ ചോദ്യം ചെയ്യാനെത്തിയ ആളുകളോട് നടി തട്ടികയറുന്നതും വീഡിയോയിൽ ഉണ്ട്.
പോലീസ് തനിക്കെതിരെ അതിക്രമം നടത്തിയതായും നടി ആരോപിച്ചു. പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ഇവര്‍ സംവിധായകൻ അനുരാഗ് കശ്യപുമായി ഉടലെടുത്തിരുന്ന പ്രശ്നങ്ങള്‍ ബോളിവുഡിൽ ഏറെ സംസാരവിഷമായിരുന്നു.