ആപ്പ്ജില്ല

ഉള്‍ട്ട'യിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ട്

പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഉള്‍ട്ട'യിലേക്ക് ചിത്രത്തിലേക്ക് ജനകീയമായ കാസ്റ്റിംഗ് കോള്‍

Samayam Malayalam 18 Sept 2018, 8:07 pm
പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഉള്‍ട്ട'യിലേക്ക് ചിത്രത്തിലേക്ക് ജനകീയമായ കാസ്റ്റിംഗ് കോള്‍. നടീനടന്മാരെ തേടിക്കൊണ്ട് ടീം ഉള്‍ട്ട പുറത്തുവിട്ട പരസ്യം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
Samayam Malayalam gokul.



അഭിനേതാക്കള്‍ക്ക് പ്രായമോ സൗന്ദര്യമോ മാനദണ്ഡമല്ല. ക്യാമറയ്ക്ക് മുന്നില്‍ സ്വാഭാവികമായി പെരുമാറാനറിയണം. താല്‍പ്പര്യമുള്ളവര്‍ ഓഡിഷനില്‍ പങ്കെടുക്കണം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കലാസംഘടനകളിലും ക്ലബ്ബുകളിലും അംഗങ്ങളായവര്‍ക്കാണ് മുന്‍ഗണന. സെപ്തംബര്‍ 22, 23 ദിവസങ്ങളില്‍ പയ്യന്നൂര്‍ ഗ്രീന്‍പാര്‍ക്ക് ഹോട്ടലിലാണ് ഓഡിഷന്‍. രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് ഓഡിഷന്‍. ഗ്രാമീണ പശ്ചാത്തത്തലില്‍ സത്രീകള്‍ക്ക് പ്രാധാന്യമുള്ള ചിത്രം നര്‍മ്മത്തിൻ്റെ അകമ്ബടിയോടെ ഉത്തരകേരളത്തില്‍ വെച്ചാണ് ചിത്രീകരിക്കുന്നത്.

അച്ഛനെയാണ് എനിക്കിഷ്‍ടം, നാടന്‍പെണ്ണും നാട്ടുപ്രമാണിയും, ദീപസ്തംഭം മഹാശ്ചര്യം, കോളേജ് കുമാരന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് സുരേഷ് പൊതുവാള്‍. ഗോകുല്‍ സുരേഷാണ് സിനിമയിലെ നായകന്‍. അനുശ്രീ, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ നായികമാരായെത്തുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്